ഡെല്‍ഹിയില്‍ പൊലീസ് കോണ്‍സ്റ്റബിന്റെ മരണം; സാമ്പിള്‍ കൊവിഡ് പരിശോധനയ്ക്ക് അയച്ചു

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 06.05.2020) ഡെല്‍ഹിയില്‍ അനാരോഗ്യത്തെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ കൊവിഡ് പരിശോധനയ്ക്കയച്ചു. വടക്ക് കിഴക്കന്‍ ഡെല്‍ഹിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹരിയാനയിലെ സോനിപത്ത് സ്വദേശിയായ 31 കാരനായ കോണ്‍സ്റ്റബിളിനാണ് ചൊവ്വാഴ്ച അസസ്ഥത അനുഭവപ്പെട്ടത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു.

രാം മനോഹര്‍ ലോഹ്യാ ആശുപത്രിയില്‍ വച്ചാണ് പൊലീസ് ഓഫീസര്‍ മരിച്ചത്. അദ്ദേഹത്തിന്റെ കൊവിഡ് 19 പരിശോധനാഫലം ലഭിക്കാനായി കാത്തിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന പൊലീസ് ഓഫീസര്‍മാര്‍ ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.

ഡെല്‍ഹിയില്‍ പൊലീസ് കോണ്‍സ്റ്റബിന്റെ മരണം; സാമ്പിള്‍ കൊവിഡ് പരിശോധനയ്ക്ക് അയച്ചു

Keywords:  New Delhi, News, National, Death, hospital, test, Police, Covid 19, Observation, Constable, Samples, Delhi constable dies after falling sick; samples sent for Covid-19 test
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia