റിപ്പബ്ലിക് ദിന പരേഡ് തടസപ്പെടുത്തുമെന്ന് കേജരിവാളിന്റെ ഭീഷണി

 


ന്യൂഡല്‍ഹി: ജനുവരി 26ന് ജനപഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് തടസപ്പെടുത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഭീഷണി. തന്റെ നിലപാടിലുറച്ച് കുത്തിയിരുപ്പ് ധര്‍ണയുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് കേജരിവാള്‍ ഭീഷണി മുഴക്കിയത്. ഇത് രണ്ടാം ദിവസമാണ് കേജരിവാളിന്റെ നേതൃത്വത്തില്‍ കുത്തിയിരുപ്പ് ധര്‍ണയുമായി എ.എ.പി മുന്നേറുന്നത്.
റിപ്പബ്ലിക് ദിന പരേഡ് തടസപ്പെടുത്തുമെന്ന് കേജരിവാളിന്റെ ഭീഷണിറിപ്പബ്ലിക് ദിനമെന്നാല്‍ ജനങ്ങള്‍ ജനപഥിലെ ടാബ്ലോകള്‍ ആസ്വദിക്കുക എന്നല്ല അര്‍ത്ഥമാക്കുന്നത്. ജനങ്ങളുടെ ഭരണമാണ് റിപ്പബ്ലിക് ദിനം കൊണ്ട് ഉദ്ദേശിക്കുന്നത് കേജരിവാള്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് ഡല്‍ഹി പോലീസിന്റെ പിന്തുണയുണ്ടെന്നാണ് കേജരിവാള്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഡല്‍ഹിയിലെ വ്യഭിചാരശാലകളും മയക്കുമരുന്ന് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത് പോലീസിന്റെ അറിവോടെയാണ്. പെണ്‍കുട്ടികള്‍ കോളേജുകളിലേയ്ക്ക് തിരിക്കുമ്പോള്‍ മാതാപിതാക്കളുടെ ഹൃദയമിടിപ്പ് കൂടുകയാണ് കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.
വ്യഭിചാരശാലയാണെന്ന് നാട്ടുകാര്‍ പരാതി നല്‍കിയ നൈജീരിയന്‍ യുവതിയുടെ വീട് റെയ്ഡ് ചെയ്യാനാവശ്യപ്പെട്ട മന്ത്രി സോമനാഥ് ഭാരതിയുടെ ഉത്തരവ് നിരസിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കേജരിവാള്‍ പത്ത് ദിവസത്തെ ധര്‍ണയുമായി മുന്നോട്ടുപോകുന്നത്.
SUMMARY: New Delhi: Adamant on his stance, 'anarchist' Delhi Chief Minister Arvind Kejriwal warned to disrupt the Republic Day celebrations in the capital, as the sit-in staged by the Aam Aadmi Party entered second day.
Keywords: Arvind Kejriwal, Delhi, Aam Aadmi Party, Republic Day, Dharna, Rail Bhawan, Metro
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia