ഡല്‍ഹി സ്ഫോടനം: ലബനീസ് വിദ്യാര്‍ത്ഥികള്‍ സംശയത്തിന്റെ നിഴലില്‍
Feb 15, 2012, 14:06 IST
ADVERTISEMENT
ന്യൂഡല്‍ഹി: ഇസ്രായേല്‍ എംബസിയുടെ കാറില്‍ സ്ഫോടനമുണ്ടായത് ഭീകരാക്രമണം ആണെന്ന ഔദ്യോഗീക സ്ഥിരീകരണം ഉണ്ടായെങ്കിലും സ്ഫോടനത്തിന് ഉത്തരവാദികളായവരെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. എന്നാല്‍ സ്ഫോടനത്തില്‍ ലബനന് പങ്കുണ്ടോ എന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. ഇതിനെതുടര്‍ന്ന് ഡല്‍ഹിയിലെ ലബനീസ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി റിപോര്‍ട്ടുണ്ട്. ഇസ്രായേല്‍ അധികൃതര്‍ നല്കിയ 50 ഇറാന്, ലബനന് പൗരന്മാരുമായി ഡല്‍ഹിയിലെ ലബനീസ് വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്. ലബനീസ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഹോട്ടലുകള്‍ വിദ്യാര്‍ത്ഥികള്‍ ഇടപഴകുന്ന ആളുകള്‍ എന്നിവരും സൂക്ഷമ നിരീക്ഷണത്തിന് വിധേയമാകുന്നുണ്ട്. എന്നാല്‍ സ്ഫോടനത്തിനുപിന്നില്‍ ഏതെങ്കിലും രാജ്യത്തിന് പങ്കുള്ളതായി യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്ന് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
English Summery
In view of the known Iran-Israel hostility, the investigators probing the incident have now focused their probe on Lebanese students residing
English Summery
In view of the known Iran-Israel hostility, the investigators probing the incident have now focused their probe on Lebanese students residing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

