Ministry Extends Date | വിമുക്ത ഭട പെന്‍ഷന്‍: വ്യക്തിവിവരങ്ങള്‍ സമര്‍പിക്കേണ്ട സമയപരിധി ഒരു മാസം കൂടി നീട്ടി

 


ന്യൂഡെല്‍ഹി: (www.kvartha.com) വിമുക്ത ഭടന്‍മാര്‍ പെന്‍ഷന്‍ ലഭിക്കുന്നതിനായി വ്യക്തിവിവരങ്ങളും ലൈഫ് സര്‍ടിഫികറ്റും സമര്‍പിക്കേണ്ട സമയപരിധി ജൂണ്‍ 25 വരെ നീട്ടിയതായി പ്രതിരോധ മന്ത്രാലയം. നേരത്തെ മെയ് 25 വരെയായിരുന്ന സമയപരിധിയാണ് ഒരു മാസം കൂടി നീട്ടിയത്.

അതേസമയം, ഈ മാസത്തെ പെന്‍ഷന്‍ മുടങ്ങില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പെന്‍ഷന്‍ ഓണ്‍ലൈന്‍ വിതരണ സംവിധാനത്തില്‍ (SPARSH) വ്യക്തിവിവരങ്ങള്‍ സമയബന്ധിതമായി സമര്‍പിക്കാത്തത് ചൂണ്ടിക്കാട്ടി 58,275 പേരുടെ ഏപ്രിലിലെ പെന്‍ഷന്‍ മുടങ്ങിയിരുന്നു. ഇത് ഈ മാസമാദ്യം വിതരണം ചെയ്തു.

Ministry Extends Date | വിമുക്ത ഭട പെന്‍ഷന്‍: വ്യക്തിവിവരങ്ങള്‍ സമര്‍പിക്കേണ്ട സമയപരിധി ഒരു മാസം കൂടി നീട്ടി

വിവരങ്ങളും സര്‍ടിഫിക്കറ്റും സമയബന്ധിതമായി സമര്‍പിച്ചില്ലെങ്കില്‍ ഭാവിയില്‍ പെന്‍ഷന്‍ മുടങ്ങും. അഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് 'സ്പര്‍ശ്' (SPARSH) വഴി പെന്‍ഷന്‍ വിതരണം ചെയ്യുന്നത്.

Keywords:  New Delhi, News, National, Pension, ministry, Defence ministry, extend, date for pensioners to complete personal records to June 25.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia