ഓക്‌സിജന്‍ ലഭിക്കാതെയുള്ള കോവിഡ് രോഗികളുടെ മരണം വംശഹത്യക്ക് സമാനമെന്ന് അലഹബാദ് ഹൈകോടതി
May 5, 2021, 10:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അലഹബാദ്: (www.kvartha.com 05.05.2021) ഓക്‌സിജന്‍ ലഭിക്കാതെയുള്ള മരണം വംശഹത്യക്ക് സമാനമെന്ന് അലഹബാദ് ഹൈകോടതി. ഇതൊരു ക്രിമിനല്‍ കുറ്റമാണെന്നും ജനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുക എന്നത് ഭരണകൂടത്തിന്റെ ചുമതലയാണെന്ന് കോടതി നിരീക്ഷിച്ചു. ഓക്‌സിജന്‍ ലഭ്യമാകാതെ കോവിഡ് രോഗികള്‍ മരിക്കുന്നുവെന്ന വാര്‍ത്തകള്‍ പരിശോധിക്കാന്‍ അലഹബാദ് ഹൈകോടതി ലക്‌നൗ, മീററ്റ് ജില്ലാ മജിസ്‌ട്രേറ്റുമാരോട് നിര്‍ദേശിച്ചു.

ഓക്‌സിജന്‍ ലഭിക്കാതെയുള്ള മരണങ്ങളില്‍ അന്വേഷണത്തിനും ജസ്റ്റിസ് സിദ്ധാര്‍ഥ് വര്‍മ, ജസ്റ്റിസ് അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു. കോവിഡ് വ്യാപനവും ക്വാറന്റൈന്‍ സെന്ററുകളുടെ പ്രവര്‍ത്തനവും സംബന്ധിച്ചുള്ള പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി ഉത്തരവ്. എങ്ങനെയാണ് ആളുകളെ ഇങ്ങനെ മരിക്കാന്‍ വിടുകയെന്നാണ് സിദ്ദാര്‍ത്ഥ വര്‍മയും അജിത് കുമാറും ജസ്റ്റിസുമാരായ ബെഞ്ച് ചൊവ്വാഴ്ച അഭിപ്രായപ്പെട്ടു.
ആരോഗ്യ രംഗം എത്ര മെച്ചപ്പെട്ട സ്ഥിതിയിലാണുള്ളത്. ഹൃദയം മാറ്റിവയ്ക്കലും തലച്ചോര്‍ ശസത്രക്രിയകളും നടക്കുന്ന ഇടങ്ങളിലാണ് ഓക്‌സിജന്‍ കിട്ടാതെ ആളുകള്‍ മരിക്കുന്നത്. ഓക്‌സിജന്‍ ദൗര്‍ലഭ്യം മൂലം കോവിഡ് രോഗികള്‍ മരിക്കുന്നുവെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
48 മണിക്കൂറിനുള്ളില്‍ വിഷയത്തില്‍ റിപോര്‍ട് നല്‍കണമെന്നാണ് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് അലഹബാദ് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. വെള്ളിയാഴ്ചയാണ് വിഷയം വീണ്ടും കോടതി പരിഗണിക്കുന്നത്. ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.
Keywords: News, National, Death, cOVID-19, High Court, Oxygen, Allahabad HC, Allahabad, Deaths due to lack of oxygen no less than a ‘genocide’, says Allahabad HC
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.