മരിച്ച സ്ഥാനാര്‍ത്ഥി 17,000 വോട്ടുകള്‍ക്ക് വിജയിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സീമാന്ധ്ര: (www.kvartha.com 18.05.2014) പ്രചരണത്തിനിടയില്‍ മരണപ്പെട്ട വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 17,928 വോട്ടുകള്‍ക്ക് വിജയിച്ചു. കൂര്‍ണൂര്‍ ജില്ലയിലെ അല്ലാഗഢ മണ്ഡലത്തിലെ വൈ.എസ്.ആര്‍ സ്ഥാനാര്‍ത്ഥി ഭുമ ശോഭ നാഗി റെഡ്ഡി (46) യാണ് വിജയിച്ചത്.

തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പുരോഗമിക്കവെ ഏപ്രില്‍ 28 നാണ് ശോഭാ നാഗ റെഡ്ഡി ഒരു വാഹനാപകടത്തില്‍ മരിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ കഴിയില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അംഗീകൃത പാര്‍ട്ടി അല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇവരുടെ പേരും ചിഹ്നവും വോട്ടിംഗ് മെഷീനില്‍ നിന്ന് മാറ്റിയിരുന്നുമില്ല.
മരിച്ച സ്ഥാനാര്‍ത്ഥി 17,000 വോട്ടുകള്‍ക്ക് വിജയിച്ചു
എതിര്‍ സ്ഥാനാര്‍ത്ഥിയായ ടി.ഡി.പിയുടെ ജി. പ്രഭാകര്‍ റെഡ്ഡിയെയാണ് ശോഭ പരാജയപ്പെടുത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : National, Election-2014, Dead, Winner, Election, Voters, Dead YSR Congress candidate wins assembly poll in Andhra Pradesh, Bhuma Shobha Nagi Reddy. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script