US Against Oppression | ടെക് കംപനികളിലെ ജാതി അടിസ്ഥാനത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ദളിത് കലാകാരന്മാര്‍ ഒന്നിക്കുന്നു; യുഎസില്‍ ആഗോള സംഗീതപരിപാടിക്ക് വേദിയൊരുങ്ങുന്നു

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ട തങ്ങളുടെ തൊഴിലാളികളെ ഗൂഗ്ള്‍ പോലുള്ള വലിയ ടെക് കംപനികള്‍ അവര്‍ ബിസിനസ് ചെയ്യുന്ന എല്ലാ രാജ്യങ്ങളിലും സംരക്ഷിത വിഭാഗമാക്കണമെന്നും ഇത്തരം കാര്യങ്ങളില്‍ അവബോധം വളര്‍ത്തണമെന്നും ആവശ്യപ്പെട്ട് പ്രമുഖ ദളിത് കലാകാരന്മാര്‍ ആഗോള വെര്‍ച്വല്‍ സംഗീതപരിപാടി സംഘടിപ്പിക്കുന്നു.

Aster_MIMS

ആല്‍ഫബെറ്റ് വര്‍കേഴ്സ് യൂനിയന്‍ (AWU) പങ്കാളിത്തത്തോടെ ഇക്വാളിറ്റി ലാബ്സ് (Equality Labs) ആണ് റാഡികല്‍ റിഥംസ് സംഘടിപ്പിക്കുന്നത്. 'തൊഴിലിടങ്ങളിലും ഉല്‍പന്നങ്ങളിലും ജാതിയെ അഭിസംബോധന ചെയ്യാന്‍ ഗൂഗിള്‍ തയ്യാറാകാത്തതിന്റെ ആഘാതം ആഗോള തൊഴിലാളികളുടെ മനുഷ്യാവകാശ പ്രശ്‌നമാണെന്ന് തെളിയിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ദളിത് കലാകാരന്മാരും പ്രഭാഷകരും ആതിഥേയമാക്കുന്ന ചരിത്ര നിമിഷമാണിത്,' ആല്‍ഫബെറ്റ് വര്‍കേഴ്സ് യൂനിയന്‍ പ്രസ്താവനയില്‍ അറിയിച്ചു.

US Against Oppression | ടെക് കംപനികളിലെ ജാതി അടിസ്ഥാനത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ദളിത് കലാകാരന്മാര്‍ ഒന്നിക്കുന്നു; യുഎസില്‍ ആഗോള സംഗീതപരിപാടിക്ക് വേദിയൊരുങ്ങുന്നു

'പ്രബല ജാതി ഹിന്ദു ഗ്രൂപുകളും ബ്യൂറോക്രസിയും വീണ്ടും വീണ്ടും തടയിടുന്ന ആഗോള പശ്ചാത്തലത്തില്‍ ജാതിയിലേക്ക് ശ്രദ്ധ കൊണ്ടുവരുന്നതില്‍ ഈ പരിപാടിക്ക് വലിയ പ്രാധാന്യമുണ്ട്,' -ഇന്‍ഡ്യന്‍ ജാതി വിരുദ്ധ നേതാവും റാപ് ആര്‍ടിസ്റ്റുമായ സുമീത് സമോസ് പറഞ്ഞു.

ഗൂഗ്‌ളിലെ സമീപകാല ജാതി വിവേചനത്തിന്റെ വെളിച്ചത്തില്‍ ജാതി സമത്വത്തിനായുള്ള പോരാട്ടം കേന്ദ്രീകരിക്കാന്‍ അന്താരാഷ്ട്ര കലാകാരന്മാര്‍ ഒന്നിക്കുന്ന സംഗീത പരിപാടി ഓഗസ്റ്റ് 10-ന് നടക്കും. ഷോയുടെ അണിയറയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഇസൈവാണിയും ഉള്‍പെടുന്നു. സെയില്‍റാണിയും ലളിതയും, തമിഴ്‌നാട്ടിലെ ഗംഗൈ കൊണ്ട ചോളപുരത്ത് നിന്നുള്ള ഒപ്പാരി കലാകാരന്മാര്‍. സുമീത് സമോസ് -ഒഡീഷയില്‍ നിന്നുള്ള എഴുത്തുകാരനും ജാതി വിരുദ്ധ റാപ്പറുമാണ് (നിലവില്‍ ഓക്സ്ഫോര്‍ഡില്‍). മഹാരാഷ്ട്രയില്‍ നിന്നുള്ള റാപര്‍ മഹി, ചെന്നൈയില്‍ നിന്നുള്ള ചലച്ചിത്ര നിര്‍മാതാവും റാപറുമായ അബിഷ.

'ഞങ്ങളുടെ ജോലിസ്ഥലത്ത് ജാതി വിവേചനത്തിന് സ്ഥാനമില്ല. ജോലിസ്ഥലത്തെ പ്രതികാരത്തിനും വിവേചനത്തിനുമെതിരെ വളരെ വ്യക്തമായ നയമുണ്ട്.' -ജൂണില്‍ ഗൂഗിള്‍ വക്താവ് ഷാനണ്‍ ന്യൂബെറി അറിയിച്ചിരുന്നു.

Keywords: New Delhi, News, National, Programme, Dalit artists to host global concert in US against caste-based oppression in Big Tech.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia