SWISS-TOWER 24/07/2023

ഏഴ് ദിവസത്തിനുശേഷം കശ്മീരില്‍ കര്‍ഫ്യൂ പിന്‍വലിച്ചു

 


ADVERTISEMENT


ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെത്തുടര്‍ന്ന് കശ്മീര്‍ താഴ്വരയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍ വലിച്ചു. ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് കര്‍ഫ്യൂ പിന്‍ വലിച്ചത്. കര്‍ഫ്യൂ പിന്‍ വലിച്ചെങ്കിലും സുരക്ഷാ സേനകള്‍ പ്രദേശത്ത് തങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കശ്മീര്‍ വിഘടനവാദികള്‍ സമരത്തിന് ആഹ്വാനം ചെയ്തതിനെത്തുടര്‍ന്നാണ് തീരുമാനം.

ഏഴ് ദിവസത്തിനുശേഷം കശ്മീരില്‍ കര്‍ഫ്യൂ പിന്‍വലിച്ചുകശ്മീരില്‍ വിഛേദിക്കപ്പെട്ട ഇന്റര്‍നെറ്റ്‌ടെലിവിഷന്‍ സര്‍വീസുകള്‍ പുനസ്ഥാപിച്ചു. 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരുവിനെ ഫെബ്രുവരി 9നാണ് തീഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്. തുടര്‍ന്ന് കശ്മീരിലുണ്ടായ പ്രതിഷേധപ്രകടനങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനുശേഷം ആഗതമായ ആദ്യ വെള്ളിയാഴ്ച പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് വിഘടനവാദികള്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ പ്രമുഖ പള്ളികളില്‍ ജനങ്ങള്‍ വന്‍ തോതില്‍ സംഘടിക്കുന്നതിനെ അധികൃതര്‍ തടഞ്ഞു. തുടര്‍ന്ന് പ്രാദേശിക പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.

SUMMERY: New Delhi: The curfew imposed in Kashmir valley in the wake of the execution of Parliament attack convict Afzal Guru has finally been lifted after seven days today.

Keywords: National news, New Delhi, Curfew, Imposed, Kashmir valley, Wake of, Execution, Parliament attack convict, Afzal Guru, Lifted, Seven days,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia