കിഷ്ത്വാറില്‍ കര്‍ഫ്യൂ തുടരുന്നു; അമര്‍നാഥ് യാത്ര പുനരാരംഭിച്ചു

 


ജമ്മു: ജമ്മു കശ്മീരില്‍ കിഷ്ത്വാര്‍ ഉള്‍പ്പെടെയുള്ള ഏഴ് ജില്ലകളില്‍ കര്‍ഫ്യൂ തുടരുകയാണ്. ഇതിനിടെ ചൊവ്വാഴ്ച മുതല്‍ അമര്‍നാഥ് തീര്‍ത്ഥാടകരുടെ യാത്ര പുനരാരംഭിച്ചു. തീര്‍ത്ഥാടകര്‍ക്കായി വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. അതേസമയം കിഷ്ത്വാറില്‍ കലാപം വീണ്ടും പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്. വെള്ളിയാഴ്ചയുണ്ടായ കലാപത്തില്‍ മൂന്നുപേരാണ് കിഷ്ത്വാറില്‍ കൊല്ലപ്പെട്ടത്. കര്‍ഫ്യൂവിനെതുടര്‍ന്ന് അമര്‍നാഥ് യാത്ര കഴിഞ്ഞ മൂന്ന് ദിവസമായി നിറുത്തിവെച്ചിരുന്നു.

ഇതേതുടര്‍ന്ന് ജമ്മുവിലെ ബേസ് ക്യാമ്പില്‍ 250 തീര്‍ത്ഥാടകര്‍ കുടുങ്ങിയിരുന്നു.

കിഷ്ത്വാറില്‍ കര്‍ഫ്യൂ തുടരുന്നു; അമര്‍നാഥ് യാത്ര പുനരാരംഭിച്ചുരജൗരി, ജമ്മു, കാതുവ, സാംബ, റീസി, ഉദ്ധമ്പൂര്‍, ദോദ തുടങ്ങിയ സ്ഥലങ്ങളില്‍ കര്‍ഫ്യൂ തുടരുകയാണ്. എന്നാല്‍ പൂഞ്ച്, റംബാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കര്‍ഫ്യൂ പിന്‍ വലിച്ചു.

SUMMARY: Jammu: Even as curfew continued in Kishtwar and seven other districts of Jammu and Kashmir, the Amarnath Yatra resumed on Tuesday. The state government has made elaborate security arrangements to ensure safe passage for the pilgrims.

Keywords: National news, Jammu, Curfew, Continued, Kishtwar, Seven, Districts, Jammu and Kashmir, Amarnath Yatra, Resumed, Tuesday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia