Curfew | മണിപ്പൂരിലെ 5 ജില്ലകളിലെ കര്‍ഫ്യൂ പിന്‍വലിച്ചു; 12 ജില്ലകളില്‍ ഇളവ് നല്‍കി
Jun 2, 2023, 17:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെ മണിപ്പൂരിലെ അഞ്ച് ജില്ലകളിലെ കര്‍ഫ്യൂ പിന്‍വലിച്ചു. 12 ജില്ലകളില്‍ കര്‍ഫ്യൂവിന് ഇളവ് നല്‍കുകയും ചെയ്തു. കൈവശമുള്ള ആയുധങ്ങള്‍ അധികൃതര്‍ക്ക് വിട്ടുകൊടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ആയുധങ്ങള്‍ക്കായി തിരച്ചില്‍ നടത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.
ഇതിന് പിന്നാലെ എ.കെ 47, ഇന്‍സാസ് റൈഫിളുകള്‍, കണ്ണീര്‍ വാതകം, ഗ്രനേഡ് ലോഞ്ചര്‍ എന്നിവ ഉള്‍പെടെ 140 ആയുധങ്ങള്‍ കൈമാറിയതായി പൊലീസ് അറിയിച്ചു. കലാപം പൊട്ടിപ്പുറപ്പെട്ടയുടന്‍ 2000ത്തോളം ആയുധങ്ങള്‍ വിവിധ പൊലീസ് സ്‌റേറഷനുകളില്‍ നിന്നായി കൊള്ളയടിച്ചിരുന്നു.
അതേസമയം മണിപ്പൂരില്‍ വംശീയ അക്രമം ആദ്യം പൊട്ടിപ്പുറപ്പെട്ടത് മെയ് മൂന്നിനായിരുന്നു. ആക്രമത്തില്‍ 115 ഗോത്ര ഗ്രാമങ്ങള്‍ക്ക് തീയിട്ടു. 4000 വീടുകള്‍ കത്തിച്ചാമ്പലായി. 75 ഗോത്രവര്‍ഗക്കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. 50ലേറെ പേരുടെ മരണം കണക്കില്‍പ്പെട്ടിട്ടില്ല. 225 ചര്‍ചുകളാണ് കത്തിച്ചത്.
Keywords: New Delhi, News, National, Manipur, Districts, Curfew Called Off In 5 Manipur Districts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

