നജീബിന്റെ തിരോധാനം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

 


ന്യൂഡല്‍ഹി: (www.kvartha.com 12.11.2016) കാണാതായ ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തെ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ജോയിന്റ് കമ്മീഷണര്‍ ഓഫ് പോലീസ്, ആര്‍ പി ഉപാദ്ധ്യായയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നജീബിന്റെ മാതാവ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടിരുന്നു. മകന്റെ തിരോധാനം സിബിഐ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ മാസം നജീബിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ഒക്ടോബര്‍ 15നാണ് നജീബിനെ കാണാതാകുന്നത്. കാണാതാകുന്നതിന്റെ തലേന്ന് നജീബ് എബിവിപി പ്രവര്‍ത്തകരുമായി വഴക്കുണ്ടാക്കിയിരുന്നു. എന്നാല്‍ അഡീഷണല്‍ ഡിസിപി മനീഷി ചന്ദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് നജീബിനെ കണ്ടെത്താനായില്ല.

SUMMARY: NEW DELHI, NOV 12: Delhi Police’s Crime Branch will now be investigating the case of missing JNU student Najeeb Ahmed in order to have a “fresh look” into it.

നജീബിന്റെ തിരോധാനം ക്രൈം ബ്രാഞ്ച് അന്വേഷിക്കും


Keywords: National, Delhi police, Crime Branch, Najeeb Ahmed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia