കൊല്‍കത്തയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍; 'ഞങ്ങളെ ഒന്നിച്ച് അടക്കണം' എന്ന കുറിപ്പ് കണ്ടെടുത്തു

 


കൊല്‍കത്ത: (www.kvartha.com 05.08.2021) കൊല്‍കത്ത നായപ്പട്ടിയിലെ ഫ്‌ളാറ്റില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ദേബാശിഷ് ദാസ്ഗുപ്ത (45) ശ്രുതിദ ഗുഹ ബിശ്വാസ് (40) എന്നിവരാണ് മരിച്ചത്. ശ്രുതിദയെ കട്ടിലില്‍ മരിച്ച നിലയിലും ദേബാശിഷ് സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നാണ് മരിക്കുന്നതെന്നും തങ്ങളുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് അടക്കണമെന്നും എഴുതിയ ഒരു കുറിപ്പ് ഇവരുടെ മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെടുത്തു. 

യുവതിയുടെ കഴുത്ത് ഞെരിച്ചതിന്റെ പാടുകളുള്ളതായും ശ്രുതിദയെ കൊലപ്പെടുത്തിയ ശേഷം ദേബാശിഷ് ആത്മഹത്യചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഒന്നരമാസം മുമ്പാണ് ദമ്പതികള്‍ കൊല്‍ക്കത്തയില്‍ താമസത്തിനെത്തിയത്. ഇരുവരുടെയും കുടുംബവുമായി തര്‍ക്കമുണ്ടായിരുന്നുവെന്നും തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് ഇരുവരും കൊല്‍കത്തയിലേക്ക് വരികയായിരുന്നുവെന്നും ഫ്‌ലാറ്റിന്റെ ഉടമ പറഞ്ഞു. 

കൊല്‍കത്തയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍; 'ഞങ്ങളെ ഒന്നിച്ച് അടക്കണം' എന്ന കുറിപ്പ് കണ്ടെടുത്തു

ബുധനാഴ്ച ഫ്‌ളാറ്റ് ഒഴിച്ച് ചെന്നൈയിലേക്ക് മടങ്ങാന്‍ ഇരിക്കുകയായിരുന്നു ഇരുവരും. ഉടമസ്ഥന്‍ ഫ്‌ളാറ്റിന്റെ താക്കോല്‍ വാങ്ങാന്‍ എത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. നിരവധി തവണ ബെല്‍ അടിച്ചിട്ടും തുറക്കാതായതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്യൂപ്ലികേറ്റ് താക്കോല്‍ ഉപയോഗിച്ച് പൊലീസ് അകത്തു കടന്നപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. 

Keywords:  Kolkata, News, National, Couples, Found Dead, Police, Flat, 'Cremate our bodies together', reads note of couple found dead in Kolkata
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia