SWISS-TOWER 24/07/2023

ഒന്നര വയസ്സോളം പ്രായമുള്ള പശുവിന് കഴിക്കാന്‍ നല്‍കിയത് പൂമാല; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 20 പവന്റെ സ്വര്‍ണമാല, സംഭവം ഇങ്ങനെ...

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബംഗളൂരു: (www.kvartha.com 22.10.2019) ഒന്നര വയസ്സോളം പ്രായമുള്ള പശുവിന് കഴിക്കാന്‍ പൂമാല നല്‍കി. ഉണങ്ങിയ പൂമാലയ്‌ക്കൊപ്പം ഉണ്ടായിരുന്ന 20 പവന്റെ സ്വര്‍ണമാലയും പശു കഴിച്ചു. ശിവമൊഗ്ഗ സാഗര്‍ താലൂക്കിലെ നന്ദിത്താലെ ഗ്രാമത്തിലാണ് സംഭവം. ഉടമ രവീന്ദ്ര ഭട്ടിന്റെ മാലയാണ് പശു പൂമാലയ്‌ക്കൊപ്പം അകത്താക്കിയത്. വിജയദശമി ദിനത്തില്‍ പൂജയുടെ ഭാഗമായി വിഗ്രഹത്തില്‍ പൂമാലയ്‌ക്കൊപ്പം 20 പവന്റെ സ്വര്‍ണമാലയുണ്ടായിരുന്നു.

അടുത്ത ദിവസം വിഗ്രഹത്തിലണിഞ്ഞ പൂമാല ഭട്ടിന്റെ കുടുംബം ഇവരുടെ പശുവിന് കഴിക്കാന്‍ കൊടുക്കുകയായിരുന്നു. എന്നാല്‍ ഉണങ്ങിയ പൂമാലയ്‌ക്കൊപ്പം സ്വര്‍ണമാല ആരും ശ്രദ്ധിച്ചതുമില്ല. പൂമാലയ്‌ക്കൊപ്പം സ്വര്‍ണമാലയും ഉണ്ടായിരുന്നുവെന്ന് അറിഞ്ഞപ്പോഴേക്കും പശു പൂമാല കഴിച്ചു കഴിഞ്ഞിരുന്നു.

ഒന്നര വയസ്സോളം പ്രായമുള്ള പശുവിന് കഴിക്കാന്‍ നല്‍കിയത് പൂമാല; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 20 പവന്റെ സ്വര്‍ണമാല, സംഭവം ഇങ്ങനെ...

സംഭവത്തിന് ശേഷം ഉടന്‍ രവീന്ദ്രഭട്ട് മൃഗഡോക്ടറുടെ അടുത്തെതത്തി. ചാണകത്തിനൊപ്പം മാല പുറത്തുവരുമോയെന്ന് നോക്കിട്ടും ഫലം കാണാത്തതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. ദയാനന്ദിന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയില്‍ മാല കാര്യമായ കേടുപാടുകള്‍ കൂടാതെ ആമാശയത്തില്‍ നിന്ന് പുറത്തെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Bangalore, News, National, Animals, Doctor, Gold, Surgery, Cow undergoes surgery after eating owner's 20gm gold chain
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia