കോവിഡ്; കര്‍ഫ്യൂ 31 വരെ നീട്ടിയതായി ഉത്തര്‍പ്രദേശ് സര്‍കാര്‍

 


ലക്‌നൗ: (www.kvartha.com 23.05.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പെടുത്തിയ കര്‍ഫ്യൂ മെയ് 31 വരെ നീട്ടി ഉത്തര്‍പ്രദേശ് സര്‍ക്കകാര്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് മെയ് 24 വരെ പ്രഖ്യാപിച്ച കര്‍ഫ്യൂ 31ലേക്ക് നീട്ടിയത്. സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കാന്‍ സര്‍കാര്‍ പ്രതിജ്ഞാബദ്ധമാണൈന്നും ഈ മനോഭാവത്തിലാണ് കോവിഡ് രണ്ടാം തരംഗത്തില്‍ ഭാഗിക കര്‍ഫ്യൂ നയം സ്വീകരിച്ചതെന്നും ഉത്തര്‍പ്രദേശ് സര്‍കാര്‍ വ്യക്തമാക്കി.  

സംസ്ഥാനത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നത് ശുഭസൂചനയാണെന്ന് സര്‍കാര്‍ വ്യക്തമാക്കി. അതിനാല്‍ കര്‍ഫ്യൂ ഈ മാസം 31 വരെ ദീര്‍ഘിപ്പിക്കുന്നതായും സര്‍കാര്‍ ശനിയാഴ്ച അറിയിച്ചു. വ്യാവസായിക പ്രവര്‍ത്തികള്‍, വാക്‌സിനേഷന്‍, ആരോഗ്യമേഖല എന്നിവയ്ക്ക് കര്‍ഫ്യൂവില്‍ ഇളവുകളുണ്ട്.

കോവിഡ്; കര്‍ഫ്യൂ 31 വരെ നീട്ടിയതായി ഉത്തര്‍പ്രദേശ് സര്‍കാര്‍

Keywords:  Lucknow, News, National, COVID-19, Government, Patient, Lockdown, Covid lockdown in Uttar Pradesh extended till May 31
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia