വിദേശത്ത് ജോലിക്കുപോകാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് നഴ്‌സ് ജീവനൊടുക്കി

 


ADVERTISEMENT

ചെന്നൈ:  (www.kvartha.com 27.03.2020) വിദേശത്ത് ജോലിക്കുപോകാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് നഴ്‌സ് ജീവനൊടുക്കി. ആവഡിയിലുള്ള സതീഷന്റെ ഭാര്യ ജോഷിര്‍ന(32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ചെന്നൈ പോരൂരിലുള്ള സ്വകാര്യാശുപത്രിയില്‍ നേഴ്‌സായിരുന്നു ഇവര്‍. തുടര്‍ന്ന് സിങ്കപ്പൂരിലെ ആശുപത്രിയില്‍നിന്ന് നിയമന ഉത്തരവ് ലഭിച്ചപ്പോള്‍ ചെന്നൈയിലെ ജോലി ജോഷിര്‍ന രാജിവെയ്ക്കുകയും ചെയ്തു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിങ്കപ്പൂരിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ ഭര്‍ത്താവും മാതാപിതാക്കളും നിര്‍ദേശിച്ചു. പിന്നീട് രാജ്യാന്തര വിമാനസര്‍വീസുകള്‍ മുടങ്ങുകയും ചെയ്തതോടെ ജോഷിര്‍നയുടെ യാത്ര മുടങ്ങി. ഇതോടെ കുറച്ചുദിവസങ്ങളായി ഇവര്‍ കടുത്ത വിഷമത്തിലായിരുന്നു. ഇവര്‍ക്ക് മൂന്നുവയസ്സുള്ള മകളും ഒരു വയസ്സുള്ള മകനുമുണ്ട്.

വിദേശത്ത് ജോലിക്കുപോകാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് നഴ്‌സ് ജീവനൊടുക്കി

Keywords: Chennai, News, National, Suicide, Death, Nurse, Job, Hospital, Flight, Covid 19, covid 19; Nurse commits suicide in Chennai
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia