'ഓഫര്‍' നല്‍കിയ പണി; ഉദ്ഘാടനം വ്യത്യസ്തമാക്കാന്‍ '5 പൈസയ്ക്ക് ബിരിയാണി', ആദ്യ ദിനം തന്നെ കട പൂട്ടി
Jul 22, 2021, 13:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 22.07.2021) ഒരു 'ഓഫര്‍' കാരണം ആദ്യം ദിനം തന്നെ തമിഴ്‌നാട്ടിലെ ബിരിയാണി സ്‌റ്റോളിന് പൂട്ടേണ്ടി വന്നു. ഉദ്ഘാടനം അല്‍പം വ്യത്യസ്തമാക്കാന്‍ ശ്രമിച്ച മധുരയിലെ സുകന്യ ബിരിയാണി സ്റ്റാളിനാണ് എട്ടിന്റെ പണി കിട്ടിയത്. അഞ്ച് പൈസ നാണയവുമായി വരുന്നവര്‍ക്കെല്ലാം ബിരിയാണി നല്‍കും എന്നതായിരുന്നു ഉടമകള്‍ നല്‍കിയ ഓഫര്‍. അഞ്ച് പൈസ ഇപ്പോള്‍ ഉപയോഗത്തിലില്ലാത്തതിനാല്‍ അഞ്ചോ പത്തോ പേര്‍ വന്നാലായി എന്നായിരുന്നു ഉടമകള്‍ മനസില്‍ കണക്കുകൂട്ടിയത്.

എന്നാല്‍ പ്രതീക്ഷകളൊക്കെ തിരുത്തി ബിരിയാണി കഴിക്കാന്‍ കടയിലെത്തിയതോ നൂറുകണക്കിനാളുകള്‍. പഴയ നാണയങ്ങള്‍ സൂക്ഷിച്ചവരെല്ലാം അഞ്ച് പൈസയും കൊണ്ടാണ് കടയ്ക്ക് മുന്നിലെത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ 300ഓളം പേര്‍ കടക്ക് മുന്നില്‍ അഞ്ച് പൈസയും കൊണ്ട് കൂടിനില്‍ക്കുന്ന സാഹചര്യമായി.
ഇതിന് പിന്നാലെ പൊലീസ് ഇടപെട്ടു. മാസ്‌ക് ധരിക്കാതെയും അകലം പാലിക്കാതെയും ബിരിയാണിക്കായി ആളുകള്‍ തിങ്ങിക്കൂടിയതോടെ കട അന്നത്തേക്ക് പൂട്ടാന്‍ പൊലീസ് നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ ഉദ്ഘാടന ഓഫറില്‍ ആദ്യ ദിനം തന്നെ കട അടച്ചുപൂട്ടേണ്ടിവന്നു
Keywords: Chennai, News, National, shop, closed, Police, Inauguration, Covid-19 a myth as huge crowd gathers to buy Biryani for '5 paise'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.