യുവതിയും ഭര്‍ത്താവിന്റെ മകനും തമ്മിലുള്ള വിവാഹത്തിന്‌ കോടതി അനുവാദം നല്‍കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

യുവതിയും ഭര്‍ത്താവിന്റെ മകനും തമ്മിലുള്ള വിവാഹത്തിന്‌ കോടതി അനുവാദം നല്‍കി
പാറ്റ്ന: യുവതിയും ഭര്‍ത്താവിന്റെ മകനും തമ്മിലുള്ള വിവാഹത്തിന്‌ കോടതി അനുവാദം നല്‍കി. കഴിഞ്ഞ എട്ട് വര്‍ഷമായി ഇരുവരും പ്രണയബദ്ധരായിരുന്നുവെന്ന്‌ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ കോടതി അനുവാദം നല്‍കിയത്.

വിവാഹിതരല്ലെങ്കിലും ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ടെന്നും കോടതിക്ക് ബോധ്യമായി. 52കാരനായ യുവതിയുടെ ഭര്‍ത്താവ് യുവതിയുടെ രണ്ട് കുട്ടികള്‍ തന്റെ മകന്റേതാണെന്ന്‌ കോടതിയില്‍ മൊഴി നല്‍കി. 

ബീഹാറിലെ ഭട്ടൗളി ഗ്രാമത്തിലാണ്‌ സംഭവം അരങ്ങേറിയത്. 30കാരനായ ജവഹര്‍ പസ്വാന്‍ എന്ന യുവാവ് 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 14കാരിയായ പൂനം കുമാരിയെ വിവാഹം കഴിച്ചതോടെയാണ്‌ കഥ തുടങ്ങുന്നത്. തന്റെ ആദ്യഭാര്യ മരിച്ചതിനെത്തുടര്‍ന്നായിരുന്നു ജവഹര്‍ പൂനത്തിനെ വിവാഹം ചെയ്തത്. തന്റെ അതേ പ്രായത്തിലുള്ള വികാസ് പസ്വാനുമായി (ജവഹര്‍ പസ്വാന്റെ മകന്‍) പൂനം പ്രണയത്തിലായി. ഇവര്‍ക്ക് രണ്ട് കുട്ടികള്‍ ജനിക്കുകയും ചെയ്തു. ഇതുവരെ അകന്നുകഴിഞ്ഞ വികാസും പൂനവും ഇപ്പോള്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന്‌ ഇരുവരും കോടതിയെ സമീപിച്ചത്. 

വികാസിനും പൂനത്തിനും പ്രായപൂര്‍ത്തിയെത്തിയതിനാല്‍ ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാമെന്ന്‌ കോടതി അനുവാദം നല്‍കുകയായിരുന്നു.

English Summery
Patna: In a most unusual incident, a village court in Bihar has allowed a mother-son duo to formally live as husband and wife after they sought in writing they wanted to marry.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia