അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ തുടങ്ങി; ബിജെപിക്കും കോണ്‍ഗ്രസിനും അഭിമാന പോരാട്ടം

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 19.05.2016) കേരളമടക്കമുള്ള 5 സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ തുടങ്ങി. പശ്ചിമബംഗാള്‍, കേരളം, ആസാം, തമിഴ്‌നാട്, പുതുച്ചേരി എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ മണിക്കൂറുകള്‍ക്കകം വ്യക്തമാകുമെന്നാണ് സൂചന. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കാണ് മുന്‍ തൂക്കം ലഭിച്ചിരിക്കുന്നത്.

5 സംസ്ഥാനങ്ങളിലായി 824 മണ്ഡലങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ആകെ 8,300 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടി. അസമില്‍ ബിജെപി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഇതാദ്യമായാണ് ബിജെപി അധികാരത്തിലെത്താന്‍ പോകുന്നത്.

തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജയലളിതയുടെ പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെ വന്‍ മുന്നേറ്റം നടത്തുമെന്നാണ് സൂചന. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമുല്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാകുമെന്നും കരുതുന്നു.
അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ തുടങ്ങി; ബിജെപിക്കും കോണ്‍ഗ്രസിനും അഭിമാന പോരാട്ടം

Keywords: Assembly Elections 2016, Counting of Votes Begins, Prestige Battle For BJP, Congress

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia