കൂടംകുളം: പ്രക്ഷോഭകരുടെ മനം മാറ്റാന്‍ മനശാസ്ത്രജ്ഞരെ നിയോഗിച്ചത് വിവാദത്തില്‍
Jul 10, 2012, 18:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: കൂടം കുളം ആണവനിലയത്തിനെതിരെ പ്രക്ഷോഭം നയിക്കുന്ന ഗ്രാമീണരുടെ മനസുമാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ മനശാസ്ത്രജ്ഞരെ നിയോഗിച്ചത് വിവാദത്തിലായി.
സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ വിശദീകരണം തേടി. സര്‍ക്കാര്‍ ശ്രമം അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കമായി തോന്നുന്നതായി കമ്മീഷന്‍ നിരീക്ഷിച്ചു. ബാംഗ്ലൂര്‍ നിംഹാന്‍സിലെ മനശാസ്ത്രജ്ഞരെയാണ് കൗണ്‍സിലിംഗിനായി നിയോഗിച്ചത്.
ആണവ നിലയം സുരക്ഷിതമാണെന്നും അനിവാര്യമാണെന്നും സമരക്കാരെ ധരിപ്പിക്കാനാണ് നിര്‍ദേശം. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന തീരുമാനത്തിനെതിരെ ജൂലൈ 25 നകം മറുപടി നല്‍കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്. ആഗസ്ത് ആദ്യവാരം കമ്മീഷന്‍ തെളിവെടുക്കും.
English Summery
Controversy on deputation of psychiatrists in Koodamkulam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

