പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണച്ചെലവ് 29 ശതമാനം വര്‍ധിപ്പിച്ച് 1,250 കോടി രൂപയാക്കി

 


ന്യൂഡെല്‍ഹി: (www.kvartha.com 21.01.2022) പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണച്ചെലവ് 29 ശതമാനം വര്‍ധിപ്പിച്ച് 1,250 കോടി രൂപയാക്കി. 282 കോടി രൂപയുടെ അധിക ചെലവ് വരുമെന്ന് കേന്ദ്രസര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്രസര്‍കാരിന്റെ പ്രധാന പദ്ധതിയായ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഹൈലൈറ്റാണ് പുതിയ പാര്‍ലമെന്റ് മന്ദിരം.

2020 ഡിസംബറില്‍ തറക്കല്ലിട്ടപ്പോള്‍ 977 കോടിരൂപയായിരുന്നു ബജെറ്റ്. പ്രോജക്റ്റ് ഏറ്റെടുത്ത ടാറ്റ പ്രോജക്ട്സ് 40 ശതമാനം ജോലികളും പൂര്‍ത്തിയാക്കി. 13 ഏകറില്‍ പരന്നുകിടക്കുന്ന നാല് നില കെട്ടിടം ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തിന് മുമ്പ് പൂര്‍ത്തിയാകുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. പിന്നീട് ഒക്ടോബറിലേക്ക് മാറ്റി. കോവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റ് പദ്ധതികള്‍ക്കുള്ള നിയന്ത്രണം പാര്‍ലമെന്റ് മന്ദിര നിര്‍മാണത്തിനില്ല. നിര്‍മാണത്തിന് ദേശീയ പ്രാധാന്യമുണ്ടെന്ന് സര്‍കാര്‍ സുപ്രീം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ നീക്കിയത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണച്ചെലവ് 29 ശതമാനം വര്‍ധിപ്പിച്ച് 1,250 കോടി രൂപയാക്കി

ആധുനിക ഇന്‍ഫോ-ടെക് സൗകര്യങ്ങളും എംപിമാര്‍ക്കുള്ള ഓഫീസുകളും വരുമ്പോള്‍ നിലവിലുള്ള ബ്രിടീഷ് കാലഘട്ടത്തിലെ കെട്ടിടം പോരാതെ വരും. അങ്ങനെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ആവശ്യമായി വന്നത്. 1927-ല്‍ തുറന്ന പാര്‍ലമെന്റ് മന്ദിരം നിലവിലെ സാഹചര്യങ്ങള്‍ക്ക് ഇണങ്ങിയതല്ലെന്ന് പല എംപിമാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലോക്‌സഭയിലെയും രാജ്യസഭാ ഹാളുകളിലെയും ഇരിപ്പിട ക്രമീകരണത്തിന്റെ കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി. കെട്ടിടത്തിന് ഭൂകമ്പ സുരക്ഷാ സംവിധാനമോ അഗ്നി സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ലെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ കെട്ടിടത്തില്‍ ലോക്‌സഭാ ചേംബറില്‍ 888 അംഗങ്ങള്‍ക്ക് ഇരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, സംയുക്ത സെഷനുകളില്‍ 1,224 അംഗങ്ങളായി വര്‍ധിപ്പിക്കാന്‍ കഴിയും. രാജ്യസഭാ ചേമ്പറില്‍ 384 അംഗങ്ങള്‍ക്ക് ഇരിക്കാനുള്ള ശേഷിയുണ്ടാകും. പുനര്‍വികസിപ്പിച്ച ശ്രം ശക്തി ഭവനില്‍ ഓരോ പാര്‍ലമെന്റ് അംഗത്തിനും 40 ചതുരശ്ര മീറ്റര്‍ ഓഫീസ് സ്ഥലം ഉണ്ടായിരിക്കും, അത് 2024-ല്‍ പൂര്‍ത്തിയാകും. രാജ്യത്തുടനീളമുള്ള കരകൗശല വിദഗ്ധരുടെയും ശില്‍പികളുടെയും സംഭാവനകള്‍ക്കൊപ്പം രാജ്യത്തിന്റെ മഹത്തായ പൈതൃകവും പുതിയ കെട്ടിടത്തില്‍ പ്രദര്‍ശിപ്പിക്കും.

Keywords:  New Delhi, News, National, Parliament, Central Government, Parliament, Building, Construction cost of the new parliament building has been increased by 29 per cent to Rs 1,250 crore. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia