Covid | നിലവിലെ കോവിഡ് കുതിച്ചുചാട്ടം കുട്ടികളെ കഠിനമായി ബാധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്; '42 % പേരിൽ രോഗ ലക്ഷണമായി ചെങ്കണ്ണ്'; മാതാപിതാക്കൾക്ക് ഉപദേശം
Apr 23, 2023, 10:30 IST
ന്യൂഡെൽഹി: (www.kvartha.com) നിലവിലെ കോവിഡ് കുതിച്ചുചാട്ടം കുട്ടികളെ കഠിനമായി ബാധിക്കുന്നുവെന്നും അവരിൽ ഭൂരിഭാഗവും നേരിയ പനി രോഗ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്നും പഠന റിപ്പോർട്ട്. ഏപ്രിൽ നാലിനും 16 നും ഇടയിൽ നടത്തിയ പുതിയ പഠനത്തിൽ രോഗത്തിന്റെ ആകെ ദൈർഘ്യം ഒന്ന് മുതൽ മൂന്ന് ദിവസം വരെയാണെന്നും എന്നാൽ ചെങ്കണ്ണ്, പനി മുതലായവ ഉൾപ്പെടെ എട്ട് മുതൽ 10 വരെ ലക്ഷണങ്ങൾ അവരെ അലട്ടുന്നുണ്ടാകാമെന്നും പറയുന്നു.
ഒരു വയസിന് താഴെയുള്ള ശിശുക്കൾക്ക് മുതിർന്ന കുട്ടികളേക്കാൾ ഉയർന്ന പോസിറ്റിവിറ്റി നിരക്ക് ഉണ്ടായിരുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ മുൻ കൺവീനറും ബിജ്‌നോറിലെ മംഗ്‌ള ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ കൺസൾട്ടന്റ് പീഡിയാട്രീഷ്യനുമായ വിപിൻ എം വസിഷ്ഠ ട്വിറ്ററിൽ കുറിച്ചു.
മുൻ ബിഎ.2 ഒമിക്‌റോൺ തരംഗത്തിൽ നിന്ന് വ്യത്യസ്തമായി, ചെറിയ ശിശുക്കളിൽ ശ്വസന ലക്ഷണങ്ങൾ കൂടുതലായി കാണപ്പെടുന്നു. മറ്റൊരു അത്ഭുതകരമായ കണ്ടെത്തൽ ശിശുക്കളിൽ മാത്രം കാണപ്പെടുന്ന ചൊറിച്ചിൽ, ചെറിയ രീതിയിലുള്ള ചെങ്കണ്ണ് (Nonpurulent Conjunctivitis) ആയിരുന്നു. 42.8% ശിശുക്കളിൽ ചെങ്കണ്ണ് കണ്ടെത്തി.
വൈറസ് വ്യാപനത്തിനിടയിൽ നിങ്ങളുടെ കുട്ടികളെ എങ്ങനെ സംരക്ഷിക്കാം?
ആർ എസ് വി, ഫ്ലൂ, അഡിനോവൈറസ്, കോവിഡ്-19 തുടങ്ങിയ വൈറൽ അണുബാധകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്, കാരണം അവർ പ്രതിരോധ ശേഷി കുറഞ്ഞവരാണ്. അഞ്ച് വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ, പതിവായി കൈകഴുകൽ, മാസ്ക് ധരിക്കൽ എന്നിവ അനിവാര്യമായ നടപടികളാണ്.
രക്ഷിതാക്കൾ കുട്ടികളുടെ ആരോഗ്യം സൂക്ഷ്‌മമായി നിരീക്ഷിക്കുകയും രോഗലക്ഷണങ്ങൾ കണ്ടാൽ അവരെ സ്‌കൂളിൽ അയക്കാതിരിക്കുകയും വേണം. ആസ്ത്മ, പ്രമേഹം അല്ലെങ്കിൽ ഹൃദ്രോഗം പോലുള്ള ആരോഗ്യപ്രശ്നങ്ങളുള്ള ഉയർന്ന അപകടസാധ്യതയുള്ള കുട്ടികൾക്ക് ഇത് വളരെ പ്രധാനമാണ്. ഈ മുൻകരുതലുകൾ എടുക്കുന്നതിലൂടെ, കുട്ടികളുടെ ആരോഗ്യം നിലനിർത്താനും വൈറൽ അണുബാധകൾ പടരുന്നത് തടയാനും കഴിയും.
കോവിഡ് -19 കുറച്ച് കാലമായി നിലനിൽക്കുന്ന വൈറൽ അണുബാധയാണ്. പനി, ജലദോഷം, അൽപ്പം ചുമ, വയറുവേദന, വയറിളക്കം, ചെങ്കണ്ണ്, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കാൻ വിദഗ്ദ്ധർ മാതാപിതാക്കളെ ഉപദേശിക്കുന്നു. എന്നിരുന്നാലും, മറ്റ് വൈറസുകളെ അപേക്ഷിച്ച് കോവിഡ് -19 ന്റെ ലക്ഷണങ്ങൾ ക്രമേണയാണ്.
Keywords: New Delhi, News, National, Delhi, Children, Health, Report, Conjunctivitis, Kids, Experts, COVID, Symptoms, 'Conjunctivitis among 42% kids': Experts on COVID symptoms amid current surge.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.