ഡല്‍ഹിയില്‍ വിധി നിര്‍ണയിക്കുന്നത് കോണ്‍ഗ്രസ് വോട്ടുകള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 07/02/2015) ഡല്‍ഹിയില്‍ ഇത്തവണ വിധി നിര്‍ണയിക്കുന്നത് കോണ്‍ഗ്രസ് വോട്ടുകള്‍. സര്‍വേ ഫലങ്ങളില്‍ കോണ്‍ഗ്രസിന് 7 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് റിപോര്‍ട്ട്. ഇതാദ്യമായി കോണ്‍ഗ്രസിന്റെ വോട്ടുകള്‍ വിഘടിക്കരുതെന്ന ആഗ്രഹവുമായാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നാല്‍ അതിന്റെ പ്രയോജം ബിജെപിയേക്കാള്‍ ലഭിക്കുക ആം ആദ്മി പാര്‍ട്ടിക്കായിരിക്കും എന്നതാണ് ഇതിനു പിന്നിലെ കാരണം.

ഇ.റ്റിടിഎന്‍.എസ് സര്‍വേകളില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് ഫലങ്ങള്‍. എന്നാല്‍ ഇന്ത്യ ടുഡെസിസെറോ സര്‍വേകളില്‍ കോണ്‍ഗ്രസിന് 7 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സൂചന.

ആകെ വോട്ടുകളില്‍ കോണ്‍ഗ്രസിന്റെ പങ്ക് 5 മുതല്‍ 18 ശതമാനം വരെയായിരിക്കുമെന്നാണ് ഇറ്റി റ്റി.എന്‍.എസ്, എബിപിനീല്‍സണ്‍ പോള്‍ സര്‍വേ ഫലങ്ങള്‍.

ഡല്‍ഹിയില്‍ വിധി നിര്‍ണയിക്കുന്നത് കോണ്‍ഗ്രസ് വോട്ടുകള്‍1951 മുതലുള്ള 9 നിയമസഭ തിരഞ്ഞെടുപ്പുകളിലും ഡല്‍ഹിയിലെ കോണ്‍ഗ്രസ് വോട്ട് ഷെയര്‍ ആവറേജ് 42.9 ശതമാനമായിരുന്നു. ന്യൂനപക്ഷങ്ങളുടേയും ദളിതരുടേയും ചേരിനിവാസികളുടേയും വോട്ടുകള്‍ കോണ്‍ഗ്രസിനായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ടുഡേ ഗ്രൂപ്പ് നടത്തിയ സര്‍വേകള്‍ അനുസരിച്ച് ഇത്തവണ ഇവരുടെ വോട്ടുകള്‍ ആം ആദ്മി പാര്‍ട്ടിക്കായിരിക്കും ലഭിക്കുക.

കോണ്‍ഗ്രസിന്റേയും ആം ആദ്മി പാര്‍ട്ടിയുടേയും വോട്ടുകള്‍ തമ്മില്‍ അഭേദ്യ ബന്ധമുണ്ടെന്നും സര്‍വേകള്‍ വ്യക്തമാക്കുന്നു.

SUMMARY: Rarely has so much importance been accorded to the fortunes of the party that is poised to finish last in an election. And never has the BJP so badly wanted the Congress to do well. The vote share that the Grand Old Party ends up with on February 10 will to a great extent decide the final outcome of the Delhi polls.

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia