സോണിയാ ഗാന്ധി സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

 


ADVERTISEMENT

രാജസ്ഥാന്‍: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നായിരുന്നു ഇത്. രാജസ്ഥാനിലെ റിഫൈനറിയുടെ ശിലാസ്ഥാപനം കഴിഞ്ഞ് ഡല്‍ഹിക്ക് മടങ്ങുന്നതിനിടയിലാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്. 37,230 കോടിയുടെ പദ്ധതിയാണിത്.

സോണിയാ ഗാന്ധി സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി
പെട്രോള്‍ കെമിക്കല്‍ പ്ലാന്റും എണ്ണ ശുദ്ധീകരണശാലയുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വികസനത്തിന്റെ പാതയില്‍ എല്ലാ സമുദായങ്ങളും ഒത്തൊരുമയോടെ വര്‍ത്തിക്കണമെന്ന് സോണിയാ ഗാന്ധി ശിലാസ്ഥാപന വേളയില്‍ ആവശ്യപ്പെട്ടു. അടുത്തിടെയുണ്ടായ മുസാഫര്‍നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് സോണിയ സാമുദായിക സൗഹാര്‍ദ്ദത്തിന്റെ ആവശ്യകതയെക്കുറിച്ച് പ്രസംഗിച്ചത്.

SUMMARY: Rajasthan: A flight carrying Congress president reportedly made an emergency landing here on Sunday evening.

Keywords: National news, Rajasthan, Flight, Carrying, Congress president, Sonia Gandhi, Reportedly, Emergency, Landing, Sunday, Evening.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia