P Anand Kumar | തളിപ്പറമ്പിലെ കോണ്‍ഗ്രസ് നേതാവ് പി ആനന്ദ്കുമാര്‍ നിര്യാതനായി
May 6, 2023, 19:04 IST
ADVERTISEMENT
തളിപ്പറമ്പ: (www.kvartha.com) കോണ്‍ഗ്രസ് തളിപ്പറമ്പ ബ്ലോക് സെക്രടറി പൂമംഗലം കണിച്ചാമിലെ പി ആനന്ദ്കുമാര്‍ (54) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. പരിയാരം അര്‍ബന്‍ കോ-ഓപറെറ്റീവ് സൊസൈറ്റി, തളിപ്പറമ്പ മോടോര്‍ ട്രാന്‍സ്പോര്‍ട് കോ-ഓപറേറ്റീവ് സൊസൈറ്റി എന്നിവയുടെ പ്രസിഡന്റായിരുന്നു.
ഭാര്യ: കൃഷ്ണപ്രഭ (അധ്യാപിക തളിപറമ്പ സീതി സാഹിബ് എച്എസ്എസ്) പരേതരായ കുഞ്ഞമ്പുവിന്റെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങള്‍: പരേതരായ ഭാസ്‌ക്കരന്‍, രാജന്‍.
ഭൗതികശരീരം ഞായറാഴ്ച രാവിലെ 9:30 മണി മുതല്‍ തളിപ്പറമ്പ കോണ്‍ഗ്രസ് മന്ദിരത്തില്‍ പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് സ്വവസതിയില്‍ എത്തിച്ച ശേഷം ഉച്ചയോടെ പൂമംഗലത്ത് സംസ്‌ക്കരിക്കും.
Keywords: Kannur, News, Kerala, Obituary, Congress leader, P Anand Kumar, Taliparamba, Congress leader P Anand Kumar of Taliparamba passed away.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

