സിഖ് വിരുദ്ധ കലാപത്തില്‍ പങ്കുണ്ടെന്ന് പറയുന്ന വീഡിയോ വ്യാജമെന്ന് ജഗദ്ദീഷ് ടൈറ്റ്‌ലര്‍; വീഡിയോ നിര്‍മ്മിച്ചവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ഭീഷണി

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 15.02.2018) 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് ജഗദ്ദീഷ് ടൈറ്റ്‌ലര്‍ക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കുന്ന വീഡിയോ വ്യാജമെന്ന് ടൈറ്റ്‌ലര്‍. വീഡിയോ മോര്‍ഫ് ചെയ്തുണ്ടാക്കിയതാണെന്നും ടൈറ്റ്‌ലര്‍ ആരോപിച്ചു. വീഡിയോ നിര്‍മ്മിച്ചവര്‍ക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.

സിഖ് വിരുദ്ധ കലാപത്തില്‍ പങ്കുണ്ടെന്ന് പറയുന്ന വീഡിയോ വ്യാജമെന്ന് ജഗദ്ദീഷ് ടൈറ്റ്‌ലര്‍; വീഡിയോ നിര്‍മ്മിച്ചവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ഭീഷണി

സിഖ് വിരുദ്ധ കലാപത്തില്‍ തനിക്ക് പങ്കുണ്ടെന്ന് ജഗദ്ദീഷ് ടൈറ്റ്‌ലര്‍ തന്നെ പറയുന്നതാണ് വീഡിയോ. വീഡിയോയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ടൈറ്റ്‌ലര്‍ നിവേദനം നല്‍കി. വീഡിയോ ഒരു പ്രമുഖ ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും ഇതില്‍ തന്റെ ചിത്രം മോര്‍ഫ് ചെയ്തിരിക്കുകയാണെന്ന് തെളിഞ്ഞുവെന്നും ടൈറ്റ്‌ലര്‍ പറയുന്നു.

അടുത്തിടെ ഒരു സിഖ് സംഘടനയാണ് വീഡിയോ പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന് ശിരോമണി അകാലി ദളിന്റെ നേതാക്കള്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ട് ടൈറ്റ്‌ലറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A Sikh organisation recently released a video claiming was of a sting on Mr Tytler in which he had allegedly said that he was involved in the 1984 anti-Sikh riots.

Keywords: National, Sikh riots, Jagdish Tytler
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia