Amit Shah | ഗുജറാതില്‍ ഇപ്പോഴും കോണ്‍ഗ്രസ് തന്നെയാണ് പ്രധാന പ്രതിപക്ഷ പാര്‍ടി, എഎപി അകൗണ്ട് തുറക്കില്ലെന്നും അമിത് ഷാ
ഗാന്ധിനഗര്‍: (www.kvartha.com) ഗുജറാതില്‍ ഇപ്പോഴും കോണ്‍ഗ്രസ് തന്നെയാണ് പ്രധാന പ്രതിപക്ഷ പാര്‍ടിയെന്നും ആം ആദ്മി പാര്‍ടി (AAP) അകൗണ്ട് തുറക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
'ഇപ്പോഴും കോണ്‍ഗ്രസ് തന്നെയാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടി, പക്ഷെ ആ പാര്‍ട്ടി പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്, അതിന്റെ പ്രതിഫലനം ഗുജറാതിലും ഉണ്ടാവും.'- അമിത് ഷാ പറഞ്ഞു. എഎപി ഗുജറാതിലെ ജനങ്ങളുടെ മനസിലില്ലെന്നും വിജയിച്ച സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ എഎപിയുടെ സ്ഥാനാര്‍ഥി ഉണ്ടാവാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിലെത്തിയാല്‍ ഗുജറാതില്‍ തീവ്രവാദ വിരുദ്ധസെല്ലുകള്‍ രൂപീകരിക്കുമെന്ന സംസ്ഥാനഘടകത്തിന്റെ തീരുമാനം നല്ലൊരു ചുവടുവെപ്പാണെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍കാരിനും ഇതിനെക്കുറിച്ച് ആലോചിക്കാമെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം ഗുജറാതിലെ മറ്റ് പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് രാജ്യസുരക്ഷയെക്കുറിച്ച് ബിജെപി പ്രചാരണ പരിപരിപാടികളില്‍ സംസാരിക്കുന്നതെന്ന പ്രതിപക്ഷ പാര്‍ടികളുടെ ആരോപണത്തെയും അമിത് ഷാ തള്ളി. ജനങ്ങള്‍ക്ക് ബിജെപിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയിലും പൂര്‍ണവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: News, National, Gujarat, Election, Politics, BJP, Congress, AAP, Congress itself is the main opponent in Gujarat, AAP will not open account – Amit Shah.