ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 29.01.2018) കോണ്‍ഗ്രസ് ദരിദ്രരായ ഇന്ത്യക്കാരെ അപമാനിക്കുന്നുവെന്ന് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്നാക്സ് പ്രസ്താവനയോട് മുന്‍ ധനകാര്യമന്ത്രി പി ചിദംബരം പ്രതികരിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ബിജെപിയുടെ പ്രതികരണം. സ്നാക്സ് ഉണ്ടാക്കി വില്‍ക്കുന്നത് തൊഴിലായി കണക്കാക്കാമെന്ന മോഡിയുടെ പ്രസ്താവനയെ ചിദംബരം തള്ളിക്കളഞ്ഞിരുന്നു.
പ്രധാനമന്ത്രി ഉപജീവനത്തിനായി കഠിനാദ്ധ്വാനം ചെയ്യുന്ന പാവപ്പെട്ട ജനങ്ങളെ ബഹുമാനിക്കുന്നു. കോണ്‍ഗ്രസും പി ചിദംബരവും അവരെ കളിയാക്കുകയാണ്. കേന്ദ്രമന്ത്രി പ്രകാശ് ജവാദേകര്‍ പറഞ്ഞു.
കോണ്‍ഗ്രസിന് പാവപ്പെട്ട ജനങ്ങള്‍ വോട്ട് ബാങ്ക് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: NEW DELHI: The Congress has insulted "poor Indians", the BJP has said, in response to former Finance Minister P Chidambaram's jibe at Prime Minister Narendra Modi for saying a selling 'pakodas' should be considered employment.
Keywords: National, Politics, BJP, Congress
ട്വിറ്ററില്‍ പന്ത്രണ്ടോളം ട്വീറ്റുകളിലൂടെ തന്റെ നിലപാട് ചിദംബരം വ്യക്തമാക്കിയിരുന്നു. തൊഴിലും സ്വയം തൊഴിലും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പി ചിദംബരം പറഞ്ഞു. സ്നാക്സ് ഉണ്ടാക്കി വില്‍ക്കുന്നത് തൊഴിലായി കണക്കാക്കാമെങ്കില്‍ ഭിക്ഷാടനവും ഒരു തൊഴിലാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ഭിക്ഷാടനം നടത്തി ഉപജീവനം നടത്തുന്ന യാചകരേയും തൊഴിലുള്ളവരായി പരിഗണിക്കണം. ചിദംബരം ട്വിറ്ററിലൂടെ പറഞ്ഞു.
പ്രധാനമന്ത്രി ഉപജീവനത്തിനായി കഠിനാദ്ധ്വാനം ചെയ്യുന്ന പാവപ്പെട്ട ജനങ്ങളെ ബഹുമാനിക്കുന്നു. കോണ്‍ഗ്രസും പി ചിദംബരവും അവരെ കളിയാക്കുകയാണ്. കേന്ദ്രമന്ത്രി പ്രകാശ് ജവാദേകര്‍ പറഞ്ഞു.
കോണ്‍ഗ്രസിന് പാവപ്പെട്ട ജനങ്ങള്‍ വോട്ട് ബാങ്ക് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: NEW DELHI: The Congress has insulted "poor Indians", the BJP has said, in response to former Finance Minister P Chidambaram's jibe at Prime Minister Narendra Modi for saying a selling 'pakodas' should be considered employment.
Keywords: National, Politics, BJP, Congress
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

