കൃഷ്ണ തിരത്തിന്റെ ചാട്ടം; അന്തം വിട്ട് കോണ്‍ഗ്രസ്

 


ന്യൂഡല്‍ഹി: (www.kvartha.com 20/01/2015) മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കൃഷ്ണ തിരത്തിന്റെ ബിജെപിയിലേയ്ക്കുള്ള ചുവടുമാറ്റത്തില്‍ അന്തം വിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു കൃഷ്ണയുടെ പാര്‍ട്ടി മാറ്റം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കൃഷ്ണ തിരത്ത് സ്ഥാനം പിടിച്ചിരുന്നുവെന്നാണ് സൂചന.

കൃഷ്ണ തിരത്ത് ബിജെപിയില്‍ ചേരുന്നതായി യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്.

ടെലിവിഷന്‍ സ്‌ക്രീനില്‍ ഫ്‌ലാഷ് ന്യൂസായി വാര്‍ത്ത പ്രത്യക്ഷപ്പെട്ടപ്പോഴാണ് കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയുന്നത്. മാക്കന്റെ വാര്‍ത്താ സമ്മേളനത്തിനിടയിലായിരുന്നു ഈ വാര്‍ത്ത ടെലിവിഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്.
കൃഷ്ണ തിരത്തിന്റെ ചാട്ടം; അന്തം വിട്ട് കോണ്‍ഗ്രസ്വാര്‍ത്ത മാക്കനേയും ഞെട്ടിച്ചുവെന്നതാണ് സത്യം. എന്നാല്‍ കൃഷ്ണയുടെ മാറ്റം നന്നായി എന്നാണ് മാക്കന്‍ പറഞ്ഞത്.

പ്രതീക്ഷയറ്റ ബിജെപിയുടെ മുഖമാണിത് കാണിക്കുന്നത്. മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ ബിജെപി ഇറക്കുമതി ചെയ്യുകയാണ്. സ്വന്തം നേതാക്കളിലെ വിശ്വാസമില്ലായ്മയാണിത് പ്രകടമാക്കുന്നത് അജയ് മാക്കന്‍ പറഞ്ഞു.

SUMMARY: Even as the Congress is trying to regain its lost space in Delhi, it was caught unawares on Monday when former Union minister Krishna Tirath joined the Bharatiya Janata Party (BJP).

Keywords: Delhi Assembly Poll, Ajay Makan, Congress, Krishna Tirat, BJP,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia