സ്വര്‍ണത്തിന് തിളക്കം കൂട്ടാമെന്ന് പറഞ്ഞെത്തിയയാള്‍ ആഭരണം മോഷ്ടിച്ച് കടന്നതായി പരാതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മംഗളൂറു: (www.kvartha.com 28.08.2021) സ്വര്‍ണത്തിന് തിളക്കം കൂട്ടാമെന്ന് പറഞ്ഞെത്തിയയാള്‍ ആഭരണം മോഷ്ടിച്ച് കടന്നതായി പരാതി. ഷോകേസുകള്‍, ടെലിവിഷന്‍ സെറ്റുകള്‍, വെള്ളി, സ്വര്‍ണാഭരണങ്ങള്‍ എന്നിവ തിളങ്ങുന്ന പൊടി വില്‍ക്കുകയാണെന്ന് പറഞ്ഞാണ് ഒരാള്‍ എത്തിയത്. പുത്തൂര്‍ നെട്ടണിഗെ മുദ്‌നൂര്‍ ഗ്രാമപഞ്ചായത്തംഗമായ ഇന്ദിരയോട് ഏത് ആഭരണങ്ങളും മിനുക്കുമെന്നുപറഞ്ഞ് ചില വെള്ളി ആഭരണങ്ങള്‍ മിനുക്കി നല്‍കി.
Aster mims 04/11/2022

തുടര്‍ന്ന് ഇന്ദിര അയാള്‍ക്ക് കൈമാറിയ ആഭരണങ്ങളില്‍ ദ്രാവകവും ജെല്ലും ഉപയോഗിച്ച് മിനുക്കിയതുപോലെ കാണിച്ചു. തുടര്‍ന്ന് ആഭരണങ്ങള്‍ ഒരു പേപെറില്‍ പൊതിഞ്ഞ് ഇന്ദിരക്ക് കൊടുക്കുകയും അരമണിക്കൂറിന് ശേഷം തുറന്നാല്‍ മതിയെന്നും പറഞ്ഞു. 

സ്വര്‍ണത്തിന് തിളക്കം കൂട്ടാമെന്ന് പറഞ്ഞെത്തിയയാള്‍ ആഭരണം മോഷ്ടിച്ച് കടന്നതായി പരാതി

ഇതോടെ സംശയം തോന്നിയ ഇന്ദിര കുറച്ച് സമയത്തിനുശേഷം പൊതി തുറക്കിയപ്പോള്‍ നല്‍കിയ ആഭരണങ്ങള്‍ ചെറിയ കഷണങ്ങളായി മാറുകയും ആഭരണങ്ങളുടെ ഒരു ഭാഗം ദ്രാവക രൂപത്തിലാവുകയും ചെയ്തു. തുടര്‍ന്ന് അഞ്ചര പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ഇന്ദിര സാംപയ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Keywords:  Mangalore, News, National, Complaint, Police, Robbery, Gold, Complaint that man who stole jewelery after claiming that he would add sparkle to the gold
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia