Student Died | 'ഒഴിഞ്ഞ ലിഫ്റ്റാണെന്ന് അറിയാതെ കാലെടുത്തുവച്ചു'; 11-ാം നിലയില്‍ നിന്ന് താഴേക്ക് വീണ് വിദ്യാര്‍ഥി മരിച്ചു

 


ജയ്പൂര്‍: (www.kvartha.com) രാജസ്ഥാനില്‍ 11-ാം നിലയില്‍ നിന്ന് താഴേക്ക് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വാരണാസി സ്വദേശിയും മണിപ്പാല്‍ സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ കുശാഗ്ര മിശ്രയാണ് മരിച്ചത്. വാടകയ്ക്ക് താമസിച്ചുവന്ന അപാര്‍ട്‌മെന്റിലെ ലിഫ്റ്റ് തകര്‍ന്ന് കിടക്കുന്ന വിവരം അറിയാതെ അകത്തേക്ക് കയറിയപ്പോഴായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ലിഫ്റ്റിന്റെ ബടണ്‍ അമര്‍ത്തിയപ്പോള്‍ സാധാരണ പോലെ ലിഫ്റ്റിന്റെ വാതില്‍ തുറന്നുവന്നു. എന്നാല്‍ ലിഫ്റ്റ് ഉണ്ടായിരുന്നില്ല. അകത്തേക്ക് കാലെടുത്തുവച്ചയുടന്‍ താഴേക്ക് വീഴുകയായിരുന്നു. വിദ്യാര്‍ഥി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Student Died | 'ഒഴിഞ്ഞ ലിഫ്റ്റാണെന്ന് അറിയാതെ കാലെടുത്തുവച്ചു'; 11-ാം നിലയില്‍ നിന്ന് താഴേക്ക് വീണ് വിദ്യാര്‍ഥി മരിച്ചു

ലിഫ്റ്റ് തകര്‍ന്നു കിടക്കുന്ന വിവരം അപാര്‍ട്‌മെന്റ് ഉടമയെ മറ്റ് താമസക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് അയാള്‍ ചെവികൊണ്ടില്ലെന്നാണ് ആരോപണം. കുശാഗ്രയുടെ മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. അതേസമയം സംഭവത്തിന് പിന്നാലെ ബില്‍ഡര്‍ക്കെതിരെ അപാര്‍ട്‌മെന്റ് നിവാസികള്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

Keywords: Jaipur, News, National, Student, died, Police, Complaint, Death, College student dies after falling into empty lift shaft in Jaipur. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia