Cocaine seized | വിസ്‌കി കുപ്പിയില്‍ 20 കോടിയുടെ കൊകെയ്ന്‍ കടത്താന്‍ ശ്രമം; മുംബൈ വിമാനത്താവളത്തില്‍ ഒരാള്‍ പിടിയില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) വിസ്‌കി കുപ്പിയില്‍ 20 കോടി വിലവരുന്ന കൊകെയ്ന്‍ കടത്താന്‍ ശ്രമിച്ച ഒരാള്‍ പിടിയില്‍. മുംബൈയിലെ ഛത്രപതി ശിവാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് കൊകെയ്ന്‍ പിടികൂടിയത്. രണ്ട് കുപ്പികളിലേയും കൊകെയ്‌നിന്റെ ഭാരം ഏകദേശം 3.5 കിലോഗ്രാം വരുമെന്ന് വിമാനത്താവള ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ലാഗോസില്‍ നിന്ന് അഡിസ് അബാബ വഴി മുംബൈയിലേക്ക് യാത്ര ചെയ്തയാളാണ് പിടിയിലാതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാളുടെ ബാഗേജ് പരിശോധിച്ചപ്പോള്‍ ഒരു ലിറ്ററിന്റെ രണ്ട് വിസ്‌കി കുപ്പികള്‍ ലഭിച്ചു. അതിനുള്ളിലെ ദ്രാവകം പരിശോധിച്ചപ്പോഴാണ് ലഹരി സാന്നിധ്യം കണ്ടെത്തിയത്.
Keywords: Mumbai, News, National, Travel, Airport, Cocaine Worth 20 Crore Seized In Whiskey Bottles At Mumbai Airport.

