കോള്‍ഗേറ്റ്: കോണ്‍ഗ്രസ് എം.പി വിജയ് ദര്‍ദ കുറ്റക്കാരന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോള്‍ഗേറ്റ്: കോണ്‍ഗ്രസ് എം.പി വിജയ് ദര്‍ദ കുറ്റക്കാരന്‍
ന്യൂഡല്‍ഹി: കോടികളുടെ അഴിമതി നടന്ന കോള്‍ഗേറ്റ് അഴിമതിയില്‍ കോണ്‍ഗ്രസ് എം.പി വിജയ് ദര്‍ദ കുറ്റക്കാരനെന്ന്‌ സിബിഐ. കല്‍ക്കരിപാടം കൈമാറ്റം ചെയ്ത കേസില്‍ സിബിഐ ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ വിജയ് ദര്‍ദയുടേ പേര്‌ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന്‌ സിബിഐ റെയ്ഡ് നടത്തിയ അഞ്ച് കമ്പനികളില്‍ രണ്ടെണ്ണത്തിന്റെ ഉടമകളുമായി ദര്‍ദയ്ക്ക് ബന്ധമുണ്ടെന്ന്‌ സിബിഐ കണ്ടെത്തിയിട്ടുണ്ട്. സിബിഐയുടെ ആരോപണം ദര്‍ദ നിഷേധിച്ചു.

ജാല്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലുള്ള കമ്പനികളിലാണ്‌ സിബിഐ ഇന്ന്‌ റെയ്ഡ് നടത്തിയത്. ദര്‍ദയ്ക്കെതിരെ തെളിവുകള്‍ ലഭിച്ചതിനാല്‍ ഇദ്ദേഹത്തെ ഉടനെ ചോദ്യം ചെയ്യുമെന്നും സിബിഐ വ്യക്തമാക്കി. ഇന്ന്‌ റെയ്ഡ് നടത്തിയ അഞ്ച് കമ്പനികളില്‍ ഒന്നായ ജാസ് ഇന്‍ഫ്രാസ്ട്രക്ച്വര്‍ എന്ന കമ്പനിയുടെ ഡയറക്ടര്‍ കൂടിയാണ്‌ വിജയ് ദര്‍ദ.

SUMMERY: New Delhi: A Congress MP, Vijay Darda, has been named as an accused by the CBI, which is investigating firms that allegedly lied about their financial and technical background to corner coal fields.  

Keywords: National, Coalgate Scam, Vijay Darda, Accused, CBI, Jharkhand, Chhattisgarh.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia