SWISS-TOWER 24/07/2023

ബംഗാളില്‍ ഏഴാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചു

 


ADVERTISEMENT

ബംഗാളില്‍ ഏഴാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഏഴാം ക്ലാസുകാരിയെ ഒരു സംഘം ആണ്‍കുട്ടികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. കൊല്‍ക്കത്ത നഗരത്തിലെ ബരാസത്തിലാണ്‌ സംഭവം നടന്നത്. മര്‍ദ്ദനത്തിനിടയില്‍ പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയവരേയും സംഘം ആക്രമിച്ചു.

അഞ്ച് പേര്‍ ചേര്‍ന്നാണ്‌ തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന്‌ പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. മര്‍ദ്ദനത്തില്‍ കൈക്കും വയറിനും, കാലുകള്‍ക്കും സാരമായ പരിക്കുണ്ട്. അക്രമി സംഘത്തിലുണ്ടായിരുന്നവരെ തനിക്ക് തിരിച്ചറിയാന്‍ കഴിയുമെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

പെരുന്നാളിനോടനുബന്ധിച്ച് തയ്യല്‍ക്കടയില്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങാനായി പോയ പെണ്‍കുട്ടിക്ക് നേരെയായിരുന്നു ആക്രമണം. പെണ്‍കുട്ടിക്കെതിരെ അക്രമികള്‍ മോശം കമന്റുകള്‍ പറയുകയും ഇതിനെതിരെ പെണ്‍കുട്ടി പ്രതികരിക്കുകയും ചെയ്തതോടെയാണ്‌ ഇവര്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. 

സംഭവത്തിനുശേഷം അക്രമി സംഘത്തിലെ ആണ്‍കുട്ടികള്‍ ഒളിവിലാണ്‌. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. ബരാസത്തില്‍ നിന്നും ഇത്തരം കേസുകള്‍ അടുത്തിടെ വര്‍ദ്ധിച്ചതായി പോലീസ് അറിയിച്ചു.

English Summery
Kolkata: A girl, studying in class VII, was allegedly attacked by a group of boys in West Bengal's Barasat, a town on the outskirts of Kolkata. A few people, who came to help the girl, were also reportedly beaten up.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia