സിജെപി പ്രക്ഷോഭം; സമൂഹമാധ്യമങ്ങളിൽ നിരീക്ഷണം കടുപ്പിച്ച് കേന്ദ്രസർക്കാർ, മെറ്റയ്ക്ക് നിർദേശം

 
Representational image of social media surveillance and government censorship

Representational Image Generated by GPT

ADVERTISEMENT

● സമൂഹമാധ്യമങ്ങളിലെ നിലവിലെ അൽഗോരിതം മാറ്റി പരിശോധന നടത്താനും നിർദേശമുണ്ട്
● ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൻ്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു
● കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ പാലിച്ചാണ് നടപടിയെന്നാണ് മെറ്റ നൽകുന്ന വിശദീകരണം
● നിലവിൽ പ്രതിപക്ഷ നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾക്കും വലിയ നിയന്ത്രണങ്ങളുണ്ട്

ന്യൂഡൽഹി: (KVARTHA) സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിരീക്ഷണം കടുപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നുവന്ന കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിൽ രാജ്യത്തെ വിദ്യാർഥികളെല്ലാം അണിനിരക്കുകയും പൊതു പരീക്ഷാക്രമക്കേടുകൾക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തതോടെ ബിജെപി സർക്കാർ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.

Aster mims 04/11/2022

ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. യുവാക്കളിലേക്കെത്തുന്ന കണ്ടെന്റുകളിൽ മാറ്റം വരുത്താനും നിലവിലെ അൽഗോരിതം മാറ്റി പരിശോധന നടത്താനും കേന്ദ്രസർക്കാർ മെറ്റയ്ക്ക് കർശന നിർദേശം നൽകി.

പ്രതിഷേധ വീഡിയോകൾ അപ്രത്യക്ഷമായി

പ്രതിപക്ഷ നേതാക്കളുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾക്കും നിലവിൽ വലിയ നിയന്ത്രണമുണ്ട്. കേന്ദ്രസർക്കാരും മെറ്റയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സിജെപിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിൻ്റെയും വിദ്യാർഥികൾക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിടുന്നതിൻ്റെയും റീലുകൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തരം കണ്ടെന്റുകൾ നീക്കം ചെയ്തതെന്നാണ് ഇതിന് മെറ്റ നൽകുന്ന വിശദീകരണം.

വിമർശനവുമായി സിജെപി

എന്നാൽ പോസ്റ്റ് ചെയ്ത് ഇത്രയും ദിവസങ്ങൾക്ക് ശേഷം കേന്ദ്രസർക്കാരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോസ്റ്റ് നീക്കം ചെയ്തതെന്നത് കടുത്ത ആക്ഷേപങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

സർക്കാരിനെ വിമർശിക്കുന്നവരുടെയെല്ലാം വായടപ്പിക്കുന്ന നടപടി സമൂഹമാധ്യമങ്ങളിലേക്കും എത്തിയെന്ന് സിജെപി കുറ്റപ്പെടുത്തി. വിദ്യാർഥി കൂട്ടായ്മയുടെ പോരാട്ടങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഇനിയും ശക്തമായി തുടരുമെന്നാണ് സൂചന.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: Central government ordered social media restrictions after CJP student protests.

#CJPProtest #StudentProtest #SocialMediaSurveillance #Meta #CentralGovt #JantarMantar #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia