Honey Trap | ഓണ്‍ലൈനില്‍ പരിചയപ്പെട്ട പാക് യുവതിക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന കേസ്: സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ പിടിയില്‍

 


ADVERTISEMENT

വിശാഖപട്ടണം: (www.kvartha.com) ഓണ്‍ലൈനില്‍ പരിചയപ്പെട്ട പാക് യുവതിക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ പൊലീസ് പിടിയില്‍. വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റില്‍ ജോലി ചെയ്യുന്ന കപില്‍ കുമാര്‍ ജഗദീഷ് ഭായ് ദേവുമുരാരിയാണ് പിടിയിലായത്. 
Aster_MIMS

പൊലീസ് പറയുന്നത്: രഹസ്യവിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിയതിന് ഇയാള്‍ക്കെതിരെ കേസെടുത്തത്. പാകിസ്താനി യുവതിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി സിഐഎസ്എഫ് ഇന്‍സ്‌പെക്ടര്‍ എസ് ശരവണന് വിവരം ലഭിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ തമിഷ എന്ന പേരില്‍ ഈ യുവതിയുടെ നമ്പര്‍ സേവ് ചെയ്തതായി കണ്ടെത്തി. 

Honey Trap | ഓണ്‍ലൈനില്‍ പരിചയപ്പെട്ട പാക് യുവതിക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന കേസ്: സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ പിടിയില്‍

സുരക്ഷയെക്കുറിച്ചും സ്റ്റീല്‍ പ്ലാന്റിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ കപില്‍ കൈമാറിയതായാണ് നിഗമനം. ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷന്‍ 4, 9 r/w 3 പ്രകാരമാണ് വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റ് പൊലീസ് കപിലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പാക് വനിതയില്‍നിന്ന് വീഡിയോയും ചില സന്ദേശങ്ങളും കപിലിന് ലഭിച്ചിരുന്നുവെങ്കിലും എല്ലാം നീക്കം ചെയ്തതായി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് വിശദമായ അന്വേഷണത്തിനായി മൊബൈല്‍ സൈബര്‍ ഫോറന്‍സിക് ലാബിലേക്ക് അയക്കും. സംശയാസ്പദമായ ഒരു വിവരവും യുവതിക്ക് അയച്ചിട്ടില്ലെന്നാണ് കപില്‍ പൊലീസിനോട് പറഞ്ഞത്. 

Keywords:  Visakhapatnam, Honey Trap, CISF Constable, Woman, CISF constable suspected to be honey-trapped by Pak woman.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia