ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമമേഖലയില്‍

 


ന്യൂഡല്‍ഹി: (www.kvartha.com 30.06.2014) ഇന്ത്യന്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടയിലും ചൈനീസ് ഹെലികോപ്റ്ററുകള്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ വ്യോമമേഖലയില്‍ കടന്നുകയറി. പഞ്ചശീല 60മ് വാര്‍ഷീകത്തില്‍ പങ്കെടുക്കാനായാണ് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ചൈനയിലെത്തിയത്. ഞായറാഴ്ചയായിരുന്നു ചൈനീസ് ഹെലികോപ്റ്ററുകളുടെ കടന്നുകയറ്റം. പാങോഗ് സോയിലും ചുസുലിലുമായിരുന്നു കടന്നുകയറ്റമുണ്ടായത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇത് മൂന്നാം തവണയാണ് ചൈനീസ് സേന ഇന്ത്യന്‍ പ്രദേശങ്ങളില്‍ നുഴഞ്ഞുകയറുന്നത്. ഇന്ത്യയുടെ അവിഭാജ്യ ഭാഗമായ അരുണാചല്‍ പ്രദേശ് ചൈനയുടേതായി ചിത്രീകരിക്കുന്ന ഭൂപടങ്ങള്‍ ചൈന പുറത്തിറക്കിയിരുന്നു. ജമ്മുകശ്മീരിലെ ചില ഭാഗങ്ങളും ഭൂപടത്തില്‍ ചൈനയുടെ ഭാഗമാണ്.


കൂടാതെ പാക് അധീന കശ്മീരിലൂടെ ചൈനയില്‍ നിന്ന് പാക്കിസ്ഥാനിലേയ്ക്ക് റെയില്‍ പാത നിര്‍മ്മിക്കാനുള്ള പ്രാഥമീക പഠനവും ചൈന നടത്തികഴിഞ്ഞു. ചൈനീസ് അതിര്‍ത്തി പ്രദേശമായ സിംഗ്ജിയാംഗില്‍ നിന്നും പാക്കിസ്ഥാനിലേയ്ക്കാണ് പാത നിര്‍മ്മിക്കുന്നത്.

അതേസമയം ചൈനയോട് മൃദുസമീപനം കൈകൊള്ളുന്ന എന്‍.ഡി.എ സര്‍ക്കാരിന്റെ നടപടിയെ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി വിമര്‍ശിച്ചു.
ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമമേഖലയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: New Delhi: A day after Vice President Hamid Ansari visited Beijing to take part in the 60th anniversary of Panchsheel, Chinese helicopters on Sunday violated Indian airspace in Pangong Tso and Chushul region in Ladakh.

Keywords: China, Indian airspace, Pangong Tso, Chushul, Ladakh, Narendra Modi, Manish Tewari, Xinjiang, Pakistan, NDA government, Jammu and Kashmir, Arunachal Pradesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia