SWISS-TOWER 24/07/2023

Complaint | ദലിത് കുടുംബത്തിന് കര്‍ണാടക ക്ഷേത്രത്തില്‍ വിവാഹാനുമതി നിഷേധിച്ചതായി പരാതി

 


ബെംഗ്‌ളുറു: (www.kvartha.com) ദലിത് കുടുംബത്തിന് കര്‍ണാടക ചിക്കബെല്ലാപുരയിലെ ക്ഷേത്രത്തില്‍ വിവാഹാനുമതി നിഷേധിച്ചതായി പരാതി. ക്ഷേത്ര സെക്രടറിയുടെ നടപടിക്കെതിരെ കുടുംബം തഹസില്‍ദാര്‍ക്കും സാമൂഹിക ക്ഷേമ വകുപ്പിനുമാണ് പരാതി നല്‍കിയത്. ഗുഡിബണ്ഡെയില്‍ കര്‍ണാടക ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രത്തിലാണ് സംഭവം.

സംഭവത്തില്‍ തഹസില്‍ദാറുടെ ഓഫീസില്‍ നിന്ന് കാരണം കാണിക്കല്‍ നോടീസ് അയച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം രേഖാമൂലം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രസ്റ്റ് നടപടിയില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മാനേജര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Complaint | ദലിത് കുടുംബത്തിന് കര്‍ണാടക ക്ഷേത്രത്തില്‍ വിവാഹാനുമതി നിഷേധിച്ചതായി പരാതി

സംഭവത്തിന് പിന്നാലെ നിരവധി ദലിത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ക്ഷേത്രത്തിലെ ശൂലത്തില്‍ ദലിത് ബാലന്‍ തൊട്ടതിന്റെ പേരില്‍ പിഴ ചുമത്തിയ വിവാദത്തിന് പിന്നാലെയാണ് വീണ്ടും വിവേചനം വാര്‍ത്തയാകുന്നത്.

Keywords: News, National, Complaint, Temple, Marriage, Chikkaballapur: Dalit couple refused permission to wed in temple.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia