ലോക് ഡൗണിനിടെ മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ മര്‍ദിച്ച സംഭവം; കലക്ടറെ സസ്‌പെന്‍ഡ് ചെയ്തു

 


ഛത്തീസ്ഗഡ്: (www.kvartha.com 23.05.2021) ലോക് ഡൗണിനിടെ മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ കലക്ടര്‍ രണ്‍ബീര്‍ ശര്‍മയെ സസ്പെന്‍ഡ് ചെയ്തു. ഛത്തിസ്ഗഡിലെ സൂരജ്പൂരിലാണ് സംഭവം. മരുന്ന് വാങ്ങാനിറങ്ങിയ യുവാവിനെ ലോക് ഡൗണ്‍ ലംഘിച്ചെന്ന പേരില്‍ കലക്ടര്‍ രണ്‍ബീര്‍ ശര്‍മ മര്‍ദിക്കുകയായിരുന്നു. 

ലോക് ഡൗണിനിടെ മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ മര്‍ദിച്ച സംഭവം; കലക്ടറെ സസ്‌പെന്‍ഡ് ചെയ്തു

കലക്ടര്‍ക്കൊപ്പം പൊലീസുകാരും യുവാവിനെ മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. സംഭവ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണുണ്ടായത്. തുടര്‍ന്നാണ് മുഖ്യമന്ത്രി ജില്ലാ കലക്ടര്‍ക്കെതിരെ നടപടിയെടുത്തത്.

Keywords:  News, National, Suspension, District Collector, Chief Minister, Attack, Police, Chhattisgarh CM Suspends Surajpur Collector Ranbir Sharma For 'misbehaviour'

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia