Accident | ഛത്തീസ്ഗഢില്‍ കാറും ട്രകും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 10 മരണം; അപകടം നടന്നയുടനെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ക്കായി പൊലീസ് തിരച്ചില്‍
May 4, 2023, 10:03 IST
റായ്പൂര്‍: (www.kvartha.com) ഛത്തീസ്ഗഢില്‍ വാഹനാപകടത്തില്‍ 10 പേര് മരിച്ചു. ദാംധാരി ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ചെയാണ് അപകടം നടന്നത്. അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും മരിച്ചവരില്‍ ഉള്‍പെടും. പരുക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.
എസ് യു വി കാറും ട്രകും കൂട്ടിയിടിച്ചാണ് അപകടം. വിവാഹത്തില്‍ പങ്കെടുക്കാനായി പുറപ്പെട്ട സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.
അപകടം നടന്നയുടനെ ട്രക് ഡ്രൈവര്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായാണ് വിവരം. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഛത്തീസ്ഗഢ് പൊലീസ് അറിയിച്ചു. ദാരുണ സംഭവത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ അതീവ ദുഃഖം രേഖപ്പെടുത്തി.
Keywords: Chhattisgarh, News, National, Accident, Vehicle, Injured, Police, Chief Minister, Chhattisgarh; 10 killed, 1 injured in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.