എന്റെ ജോലി, എന്റെ പെണ്ണ്‍; ഇന്ത്യന്‍ യുവാക്കളുടെ മുദ്രാവാക്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എന്റെ ജോലി, എന്റെ പെണ്ണ്‍; ഇന്ത്യന്‍ യുവാക്കളുടെ മുദ്രാവാക്യം
ന്യൂഡല്‍ഹി: ഇന്ത്യന്‍ യുവത്വം സ്വാര്‍ത്ഥരാകുന്നുവെന്ന്‌ പ്രമുഖ എഴുത്തുകാരന്‍ ചേതന്‍ ഭഗത്.
ധനം, പ്രണയം, സമൂഹത്തില്‍ മാന്യത എന്നിവയ്ക്കാണ്‌ യുവാക്കള്‍ പ്രഥമ പരിഗണന നല്‍കുന്നത്. സ്വകാര്യ ലാഭമുണ്ടെങ്കില്‍ മാത്രം സാമൂഹികപ്രശ്നങ്ങളില്‍ ഇടപെടുന്നവരായിത്തീരുന്നു യുവാക്കള്‍. രാജ്യത്തിന്റെ സാമൂഹീക വ്യവസ്ഥ യുവാക്കള്‍ക്കെതിരാവുകയാണെന്നും ചേതന്‍ ഭഗത് അഭിപ്രായപ്പെട്ടു. 

ബെസ്റ്റ് സെല്ലര്‍ നോവലുകളായ ഫൈവ് പോയിന്റ് സം വണ്‍, വണ്‍ നൈറ്റ് അറ്റ് കോള്‍ സെന്റര്‍, ടു സ്റ്റേറ്റ്സ് എന്നിവ രചിച്ച് യുവാക്കളുടെ ഹരമായി മറിയ എഴുത്തുകാരനാണ്‌ ചേതന്‍ ഭഗത്. ഭരണ നേതൃത്വം തീരുമാനങ്ങള്‍ കൈക്കൊള്ളാനാകാതെ കുഴങ്ങുന്നു. രാഷ്ട്രീയക്കാര്‍ സ്വസമുദായത്തിന്റെ വക്താക്കളാകുന്നു. അഴിമതിയെന്നതാണ് 2014 തെരഞ്ഞെടുപ്പില്‍ പ്രചരാണായുധമാകുക. തൊഴിലില്ലായ്മ വീണ്ടും രൂക്ഷമാകുകയാണ്. സാമ്പത്തിക മേഖലയിലെ തെറ്റായ പ്രവണതകളാണ് നാണ്യപ്പെരുപ്പത്തിന് കാരണമെന്നും ചേതന്‍ ഭഗത് പറഞ്ഞു. 

യുവാക്കളെ ബാധിക്കുന്ന സാമൂഹിക വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ചേതന്‍ എഴുതിയ പത്ര ലേഖനങ്ങള്‍ കോര്‍ത്തിണക്കി 'വാട്ട് യങ്ങ് ഇന്ത്യ വാണ്ട്‌സ്' എന്ന പുസ്തകമാക്കിയിരിക്കുകയാണ് ചേതന്‍.

English Summery
Chetan Bhagat criticize youngsters in India
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia