മെട്രോ നിർമ്മാണത്തിന്റെ അപകടമോ? ചെന്നൈയിൽ നടുറോഡിൽ കുഴിയിൽ വീണ് കാറിന് നാശനഷ്ടം, അഞ്ചുപേർക്ക് പരിക്ക്; മുൻപും സമാന സംഭവങ്ങൾ


● ചെന്നൈ തരമണി റോഡിലാണ് അപ്രതീക്ഷിത കുഴി.
● ഭൂഗർഭ മാലിന്യക്കുഴൽ ചോർച്ചയാണ് കാരണമെന്ന് സൂചന.
● അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി.
● മെട്രോ എൻജിനിയർമാർ സ്ഥലം പരിശോധിച്ചു.
ചെന്നൈ: (KVARTHA) തരമണി - തിരുവാൺമിയൂർ റോഡിൽ പെട്ടെന്ന് രൂപപ്പെട്ട വലിയ കുഴിയിൽ ഓടിക്കൊണ്ടിരുന്ന കാർ വീണു. ഏറെ നേരത്തെ പരിശ്രമങ്ങൾക്ക് ശേഷം കാർ പുറത്തെടുത്തു. കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവാൺമിയൂരിന് സമീപമായിരുന്നു അപകടം. കാർ തരമണിയിൽ നിന്ന് തിരുവാൺമിയൂരിലേക്ക് വരികയായിരുന്നു.
അഗ്നിശമന സേനാംഗങ്ങളും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവസ്ഥലത്തിന് സമീപം മെട്രോ റെയിൽവേയുടെ തുരങ്ക നിർമ്മാണം നടക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് പെട്ടെന്ന് കുഴി രൂപപ്പെട്ടതെന്ന് സമീപവാസികൾ ആരോപിച്ചു. ഇതിനു മുൻപും സമാനമായ സംഭവങ്ങൾ നഗരത്തിൽ ഉണ്ടായിട്ടുണ്ട്.
Scary. A car got trapped when a road in Tharamani suddenly caved in. Huge pit! Thankfully, all the passengers were rescued safely. @chennaicorp #Chennai #RoadSafety@PramodMadhav6 ✍️ pic.twitter.com/KgbuIa0AJk
— Anagha Kesav (@anaghakesav) May 17, 2025
എന്നാൽ, നടുറോഡിൽ കുഴി രൂപപ്പെട്ടത് മെട്രോ റെയിൽവേയുടെ നിർമ്മാണം കാരണമല്ലെന്ന് മെട്രോ റെയിൽ അധികൃതർ അറിയിച്ചു. സംഭവം നടന്നതിന് 300 മീറ്റർ അകലെയാണ് മെട്രോ റെയിലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അവർ വ്യക്തമാക്കി. ഭൂഗർഭ മാലിന്യക്കുഴലിലെ ചോർച്ചയാണ് മണ്ണൊലിച്ച് പോകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും അധികൃതർ പറഞ്ഞു.
മെട്രോ റെയിൽവേയുടെ നിർമ്മാണത്തിന് നേതൃത്വം നൽകുന്ന എഞ്ചിനീയർമാർ സംഭവസ്ഥലം പരിശോധിച്ചിരുന്നെന്നും മെട്രോ റെയിൽവേ അധികൃതർ അറിയിച്ചു.
ചെന്നൈയിലെ റോഡിലെ കുഴിയിൽ കാർ വീണ സംഭവത്തിൽ നിങ്ങളുടെ അഭിപ്രായം എന്താണ്?
Article Summary: Car fell into a large sinkhole that suddenly appeared on the Taramani-Thiruvanmiyur Road in Chennai, injuring five occupants. While locals suspected metro rail construction nearby, authorities clarified that the sinkhole was likely caused by a leak in an underground sewage pipe.
#ChennaiSinkhole, #RoadAccident, #MetroRail, #TrafficSafety, #SewageLeak, #UrbanInfrastructure