Train Derailed | ചെന്നൈ-ബെംഗ്‌ളൂറു ഡബ്ള്‍ ഡകര്‍ ട്രെയിന്‍ പാളം തെറ്റി; ബോഗികള്‍ മറിയാത്തതിനാല്‍ വലിയ അപകടം ഒഴിവായി

 


ബെംഗളൂറു: (www.kvartha.com) ചെന്നൈ-ബെംഗ്‌ളൂറു ഡബ്ള്‍ ഡകര്‍ ട്രെയിന്‍ പാളം തെറ്റി. തിങ്കളാഴ്ച രാവിലെ 11.40 മണിയോടെ ചെന്നൈയില്‍നിന്ന് ബെംഗ്‌ളൂറിലേക്ക് വരികയായിരുന്ന ട്രെയിനിന് കുപ്പത്തു വച്ചാണ് അപകടം സംഭവിച്ചത്. 

ട്രെയിനിന്റെ ചക്രങ്ങള്‍ പാളം തെറ്റിയെങ്കിലും ബോഗികള്‍ മറിയാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ആര്‍ക്കും കാര്യമായ പരുക്കില്ലെന്ന് യാത്രക്കാര്‍ വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് റെയില്‍വെ അധികൃതര്‍ തുടര്‍ നടപടി സ്വീകരിച്ചുവരുന്നു. അപകടത്തില്‍പെട്ട ട്രെയിന്‍ പൂര്‍വസ്ഥിതിയിലാക്കുന്നതുവരെ ചെന്നൈ-ബെംഗ്‌ളൂറു ലൈനില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാവും. 

Train Derailed | ചെന്നൈ-ബെംഗ്‌ളൂറു ഡബ്ള്‍ ഡകര്‍ ട്രെയിന്‍ പാളം തെറ്റി; ബോഗികള്‍ മറിയാത്തതിനാല്‍ വലിയ അപകടം ഒഴിവായി

Keywords:  Chennai, Bengaluru, Double decker Train, Train derailed, Chennai-Bengaluru double decker train derailed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia