Died | 2 യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; 'അപകടം പാളത്തിന് സമീപം നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ'
Jul 3, 2023, 18:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) തിരുപ്പൂരില്‍ റെയില്‍പാളത്തിന് സമീപത്ത് രണ്ട് യുവാക്കളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഈറോഡ് സ്വദേശികളായ പാണ്ഡ്യന് (22), വിജയ് (25) എന്നിവരാണ് മരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: തിരുനെല്‍വേലി-ബിലാസ്പൂര്‍ ട്രെയിന്‍ തട്ടിയാണ് അപകടം ഉണ്ടായത്. പാളത്തിന് സമീപം നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ അതിവേഗതയിലെത്തിയ ട്രെയിന്‍ ഇരുവരെയും തട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് സെല്‍ഫിയെടുക്കുന്നതിനിടെ ഇരുവര്‍ക്കും ജീവന് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ടത്തിനായി തിരുപ്പൂര്‍ സര്‍കാര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: Chennai, News, National, Death, Found dead, Chennai: 2 young men found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

