Died | 2 യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; 'അപകടം പാളത്തിന് സമീപം നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) തിരുപ്പൂരില്‍ റെയില്‍പാളത്തിന് സമീപത്ത് രണ്ട് യുവാക്കളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഈറോഡ് സ്വദേശികളായ പാണ്ഡ്യന്‍ (22), വിജയ് (25) എന്നിവരാണ് മരിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: തിരുനെല്‍വേലി-ബിലാസ്പൂര്‍ ട്രെയിന്‍ തട്ടിയാണ് അപകടം ഉണ്ടായത്. പാളത്തിന് സമീപം നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ അതിവേഗതയിലെത്തിയ ട്രെയിന്‍ ഇരുവരെയും തട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
Aster mims 04/11/2022

Died | 2 യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; 'അപകടം പാളത്തിന് സമീപം നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ'

സംഭവത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് സെല്‍ഫിയെടുക്കുന്നതിനിടെ ഇരുവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ടത്തിനായി തിരുപ്പൂര്‍ സര്‍കാര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Keywords: Chennai, News, National, Death, Found dead, Chennai: 2 young men found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia