Accident | അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യവെ സ്‌കൂടറില്‍ നിന്ന് തെറിച്ചുവീണതിന് പിന്നാലെ കുടിവെള്ള ടാങ്കര്‍ ലോറിയുടെ അടിയില്‍പെട്ടു; 10 വയസുകാരിക്ക് ദാരുണാന്ത്യം
Aug 22, 2023, 12:37 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com) ചെന്നൈയില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യവെ സ്‌കൂടറില്‍ നിന്ന് തെറിച്ചുവീണതിന് പിന്നാലെ കുടിവെള്ള ടാങ്കര്‍ ലോറിയുടെ അടിയില്‍പെട്ട് 10 വയസുകാരി മരിച്ചു. ലിയോറ ശ്രീ ആണ് മരിച്ചത്. ചെങ്കല്‍പ്പേട്ടിന് സമീപത്തെ കോവിലമ്പാക്കത്താണ് അപകടമുണ്ടായത്.
സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മടിപാക്കത്തെ സ്‌കൂളിലേക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്. ട്രാഫിക് ബ്ലോക്കിനിടയില്‍ വച്ചാണ് അപകടമുണ്ടായത്. കോവിലമ്പാക്കത്തിന് സമീപത്ത് കുടിവെള്ള ടാങ്കറുകള്‍ അനധികൃതമായി ഓടുന്നതായി വ്യാപക റിപോര്‍ടുകള്‍ നേരത്തെ വന്നിരുന്നു.
Keywords: Chennai, News, National, Accident, Accident Death, Liyora Sree, School Student, Scooter.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

