ലോക്‌സഭയില്‍ കയ്യാങ്കളിയും കുരുമുളക് സ്‌പ്രേയും; മൂന്ന് എം.പിമാര്‍ ആശുപത്രിയില്‍

 


ന്യൂഡല്‍ഹി: തെലുങ്കാന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് തന്നെ എം.പിമാരുടെ കൈയ്യാങ്കളിയും കുരുമുളക് സ്‌പ്രേ പ്രയോഗവും. പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് എം.പി എല്‍ രാജഗോപാലാണ് ലോക്‌സഭയില്‍ കുരുമുളക് സ്‌പ്രേ ചെയ്തത്. കണ്ണിലും മൂക്കിലും കുരുമുളക് രസം പ്രവേശിച്ചതോടെ പല എം.പിമാരും ചുമയ്ക്കാനും കരയാനും തുടങ്ങി. എം.പിമാരുടെ ആരോഗ്യനില വഷളാകുമെന്ന് വ്യക്തമായതോടെ പാര്‍ലമെന്റ് ഡോക്ടര്‍ സഭയ്ക്കകത്ത് കടന്നു.

ഇതിനിടെ ചില എം.പിമാര്‍ രാജഗോപാലിനെ കൈയ്യേറ്റം ചെയ്തു. ഇതില്‍ രാജഗോപാലിന് പരിക്കേറ്റതായാണ് റിപോര്‍ട്ട്. ബഹളമയമായതോടെ സഭ പിരിച്ചുവിട്ടു. ആന്ധ്ര വിഭജനം അനുവദിക്കില്ലെന്ന മുദ്രാവാക്യവും പ്ലക്കാര്‍ഡുകളുമായി ആന്ധ്രയില്‍ നിന്നുള്ള എം.പിമാര്‍ ബഹളം വെച്ചു.
സീമാന്ധ്രയില്‍ നിന്നുള്ള എം.പിമാര്‍ ലോക്‌സഭ ചെയര്‍മാന്റെ മൈക്രോഫോണ്‍ അടിച്ചുപൊട്ടിക്കാന്‍ ശ്രമിച്ചത് പ്രശ്‌നം രൂക്ഷമാക്കി. ഈ ബഹളത്തിനിടയില്‍ മൂന്ന് എം.പിമാരെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.

മറ്റൊരു എം.പി മറ്റെന്തോ ദ്രാവകം സ്‌പ്രേ ചെയ്യാന്‍ തുടങ്ങിയതോടെ തൃണമുല്‍ കോണ്‍ഗ്രസ് എം.പി ദിനേശ് ത്രിവേദി നടത്തിയ അഭിപ്രായപ്രകടനം ഏവരിലും ചിരിയുണര്‍ത്തി. പുണ്യാഹം തളിക്കാന്‍ ഇത് ജനാധിപത്യക്ഷേത്രമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.

ലോക്‌സഭയില്‍ കയ്യാങ്കളിയും കുരുമുളക് സ്‌പ്രേയും; മൂന്ന് എം.പിമാര്‍ ആശുപത്രിയില്‍ടിഡിപി എം.എല്‍.എ വേണുഗോപാല്‍ റെഢി സെക്രട്ടറി ജനറലിന്റെ മേശപ്പുറത്തെ മൈക്ക് അടിച്ചുതകര്‍ത്തതും രാജഗോപാല്‍ ഗ്ലാസ് അടിച്ചുതകര്‍ത്തതുമാണ് പാര്‍ലമെന്റില്‍ നിന്നും റിപോര്‍ട്ട് ചെയ്യപ്പെടുന്ന അവസാന സംഭവങ്ങള്‍.

SUMMARY:
TDP MP Venugopal Reddy broke mike on Secretary General's table in Lok Sabha, L Rajagopal smashed glass on the table causing commotion, reports PTI on sequence of events that took place in Lok Sabha.

Keywords: Expelled Congress MP L Rajgopal, from Vijaywada, uses pepper spray to disrupt proceedings in Lok Sabha as Shinde rises to introduce Telangana Bill
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia