Found Dead | ഗര്‍ഭിണിയായ യുവതി വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
ചണ്ഡീഗഢ്: (www.kvartha.com) മൂന്ന് മാസം ഗര്‍ഭിണിയായ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് വീട്ടിലെ മുറിയിലെ ഫാനില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം സംഭവം കണ്ട ഭര്‍ത്താവ് തന്നെ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. പോസ്റ്റ്മാര്‍ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുനല്‍കും.
അതേസമയം സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. രണ്ടാഴ്ച മുന്‍പാണ് യുവതി ഹിസാറിലെ അമ്മയുടെ വീട്ടില്‍ എത്തിയത്. പിന്നീട് കര്‍വ ചൗത് ആഘോഷത്തിനായി ഭര്‍ത്താവ് യുവതിയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Keywords: Chandigarh: Pregnant woman found dead, News, National, Found Dead, Death, Woman, Police, Pregnant Woman.