Arrested | 'വീട്ടില്‍ ഡീപ് ഫ്രീസറിനുള്ളില്‍ 15 കിലോ മാംസം കണ്ടെത്തി'; 69കാരന്‍ പിടിയില്‍

 


ചണ്ഡീഗഡ്: (KVARTHA) വീട്ടില്‍ ഡീപ് ഫ്രീസറിനുള്ളില്‍ 15 കിലോഗ്രാം മാംസം കണ്ടെത്തിയന്നെ സംഭവത്തില്‍ 69 കാരന്‍ പിടിയില്‍. ചണ്ഡിഗഡിലെ ഇന്ദിര കോളനിയിലാണ് സംഭവം. പിടിച്ചെടുത്ത മാംസത്തിന്റെ സാംപിള്‍ പരിശോധനയ്ക്കായി സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറടറിയിലേക്ക് അയച്ചു. ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി) സെക്ഷന്‍ 107/151 പ്രകാരം 69കാരന്‍ കരുതല്‍ തടങ്കലിലാക്കിയെന്ന് ഡെപ്യൂടി പൊലീസ് സൂപ്രണ്ട് പി അഭിനന്ദന്‍ പറഞ്ഞതായി റിപോര്‍ടുകള്‍ വ്യക്തമാക്കി.

Arrested | 'വീട്ടില്‍ ഡീപ് ഫ്രീസറിനുള്ളില്‍ 15 കിലോ മാംസം കണ്ടെത്തി'; 69കാരന്‍ പിടിയില്‍

 69കാരന്റെ വീട്ടില്‍ മാംസം വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്ന് പൊലീസ് പറയുന്നു. ലൈസന്‍സ് ഇല്ലാതെ ഇറച്ചി വില്‍ക്കുന്നതിന് നിയമപരമായ നിയന്ത്രണം ഉള്ളതിനാലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. സിഎഫ്എസ്എലിലേക്ക് പരിശോധനയ്ക്ക് അയച്ച ശേഷം ബാക്കിയുള്ള മാംസം നശിപ്പിച്ചെന്ന് ഡെപ്യൂടി പൊലീസ് സൂപ്രണ്ട് അഭിനന്ദന്‍ പറഞ്ഞു.

അതേസമയം പേരക്കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന് വേണ്ടിയാണ് താന്‍ ഇറച്ചി വാങ്ങിയതെന്ന് 69കാരന്‍ പൊലീസിനോട് പറഞ്ഞു. സമീപത്ത് അദ്ദേഹം പലചരക്ക് കടയും നടത്തുന്നുണ്ട്. ചണ്ഡീഗഡ് സ്വദേശിയായ മറ്റൊരാളില്‍ നിന്നാണ് ഇയാള്‍ ഇറച്ചി വാങ്ങിയതെന്നും അയാള്‍ അയല്‍ സംസ്ഥാനത്തു നിന്നാണ് ഇറച്ചി എത്തിച്ചതെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ലൈസന്‍സ് ഇല്ലാതെ ഇത്തരത്തില്‍ മാംസം വില്‍ക്കാനാവില്ലെന്ന് ഡിഎസ്പി വ്യക്തമാക്കി.

Keywords:  Chandigarh, News, National, Meat, Deep Freezer, Arrested, Police, Seized, Chandigarh: 69-year-old detained for storing 15 kg meat in deep freezer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia