ജമ്മുകശ്മീരിലെ മന്ത്രിമാര്‍ക്ക് സൈന്യം പണം നല്‍കുന്നു: വികെ സിംഗ്

 


ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ എല്ലാ മന്ത്രിമാര്‍ക്കും സൈന്യം പണം നല്‍കുന്നുണ്ടെന്ന് മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ സിംഗ്. സംസ്ഥാനത്ത് ഭരണ സ്ഥിരത ഉറപ്പാനാണിതെന്നും സിംഗ് ആരോപിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ തന്നെ നേതാക്കള്‍ക്ക് സൈന്യം പണം നല്‍കുന്ന പതിവുണ്ടെന്നും സിംഗ് പറഞ്ഞു. ദേശീയമാധ്യമങ്ങള്‍ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.

ജമ്മുകശ്മീര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ജനറല്‍ വി.കെ സിംഗ് ശ്രമിച്ചുവെന്ന സൈനീക റിപോര്‍ട്ട് വന്‍ വിവാദമുയര്‍ത്തിയ സാഹചര്യത്തിലാണ് സിംഗിന്റെ പുതിയ ആരോപണം. സര്‍ക്കാരിനെ താഴെയിടാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും സിംഗ് ആരോപിച്ചു.

ജമ്മുകശ്മീരിലെ മന്ത്രിമാര്‍ക്ക് സൈന്യം പണം നല്‍കുന്നു: വികെ സിംഗ്എല്ലാ മന്ത്രിമാരും പണം കൈപറ്റുന്നുണ്ടെന്ന പ്രസ്താവന ഉടനെ തന്നെ സിംഗ് തിരുത്തിയെങ്കിലും ചില പ്രശ്‌നബാധിത പ്രദേശങ്ങളിലെ നേതാക്കളും മന്ത്രിമാരും പണം കൈപറ്റുന്നുണ്ടെന്ന ആരോപണത്തില്‍ വി.കെ സിംഗ് ഉറച്ചുനിന്നു. പ്രദേശങ്ങളില്‍ സമാധാനപാലനത്തിന് വിവിധനടപടികള്‍ കൈകൊള്ളാനായിട്ടാണ് നേതാക്കള്‍ ഈ പണം വിനിയോഗിക്കുന്നതെന്നും സിംഗ് പറഞ്ഞു.

SUMMARY: New Delhi: Under attack over reports that attempts were made to topple the Jammu and Kashmir government during his tenure as Army Chief, retired Gen V K Singh on Monday night claimed that "certain ministers" in the state are given money by the army for "stability" and that this has been going on since Independence.

Keywords: V. K. Singh, Bikram Singh,New Delhi, Jammu, Kashmir, Report, Minister, A.K Antony, Prime Minister, Office, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia