ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയ സംഭവത്തില്‍ പൂര്‍ണ ഉത്തരവാദി കേന്ദ്ര സര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 24.05.2021) ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയ സംഭവത്തില്‍ പൂര്‍ണ ഉത്തരവാദി കേന്ദ്ര സര്‍ക്കാരെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുക്കിയതില്‍ ബന്ധുക്കളുടെ വേദന എല്ലാവരും മനസിലാക്കണമെന്നും അത് അവരുടെ തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു.
Aster mims 04/11/2022

തുല്യ ഉത്തരവാദിത്തമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ലെന്നും കേന്ദ്രസര്‍ക്കാരിന് മാത്രമാണ് ഉത്തരവാദിത്തമെന്നും രാഹുല്‍ വ്യക്തമാക്കി. 'മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. രാജ്യം മുഴുവനും ലോകവും ആ ചിത്രങ്ങള്‍ കാണുന്നതില്‍ വിഷമത്തിലാണ്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട വേദനയിലും അവരുടെ മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിയേണ്ടി വരുന്നവരുടെ വേദന ഓരോരുത്തരും മനസിലാക്കണം' എന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയ സംഭവത്തില്‍ പൂര്‍ണ ഉത്തരവാദി കേന്ദ്ര സര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധി

Keywords:  New Delhi, News, National, Rahul Gandhi, Central Government, Centre Solely Responsible For Bodies In Ganga, Says Rahul Gandhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script